കലാപക്കേസ് അന്വേഷണത്തിൽ ഡൽഹി പൊലീസിന് പിഴ ചുമത്തി കോടതി

Update: 2021-10-18 14:56 GMT
Advertising

ഡൽഹി കലാപക്കേസ് അന്വേഷണത്തിൽ ഡൽഹി പോലീസിന്റെ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമർശിച്ച് കോടതി. കേസിൽ പ്രതിചേർക്കപ്പെട്ടവരെ "അനാവശ്യമായി ബുദ്ധിമുട്ടിച്ചതിന് " കോടതി ഡൽഹി പൊലീസിന് 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. പൊലീസ് കമ്മീഷണർ, മറ്റു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരോട് കേസിൽ ഇടപെടാൻ ആവശ്യപ്പെട്ടുള്ള കോടതി നിർദേശവും ബധിര കർണങ്ങളിലാണ് പതിച്ചതെന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അരുൺ കുമാർ ഗാർഗ് പറഞ്ഞു.



 വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ശരിയായ അന്വേഷണം ഉറപ്പാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനും ഒക്ടോബർ പന്ത്രണ്ടിലെ ഉത്തരവിൽ കോടതി ഡൽഹി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. തന്റെ കേസ് വേറെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുറ്റാരോപിതരിലൊരാളായ ഫൈസാൻ ഖാൻ ഹരജിയിൽ മറുപടിക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.




Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News