അയോഗ്യനാക്കൽ; ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടി രാഷ്ട്രീയപ്രേരിതം: മുഹമ്മദ് ഫൈസൽ

സുപ്രിംകോടതിയിൽനിന്ന് തനിക്ക് അനൂകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫൈസൽ പറഞ്ഞു.

Update: 2023-10-05 04:49 GMT
Advertising

കൊച്ചി: തന്നെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടി രാഷ്ട്രീയപ്രേരിതമെന്ന് ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ. സർക്കാരിനെതിരെ സംസാരിക്കുന്നവരെ ഒഴിവാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. സുപ്രിംകോടതിയിൽനിന്ന് തനിക്ക് അനൂകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫൈസൽ പറഞ്ഞു.

ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം പൂർണമായും ഇല്ലാതായി. ഒരു വർഷമായി പഞ്ചായത്ത് സംവിധാനമില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ഒരു ജനപ്രതിനിധിയും ദ്വീപിൽ ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും ഫൈസൽ പറഞ്ഞു.

വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി വിധിച്ച 10 വർഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്‌റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്‌റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. ഇവ രണ്ടിലും സ്‌റ്റേ ലഭിക്കണം എന്ന മാനദണ്ഡം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News