അയോഗ്യത തുടരും; അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി

സൂറത്ത് കോടതി വിധിച്ച ശിക്ഷയില്‍ സ്റ്റേ ലഭിച്ചില്ല

Update: 2023-07-07 06:45 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഗുജറാത്ത് ഹൈക്കോടതി  വിധി പ്രസ്താവിച്ചത് . സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താത്തതിനാല്‍  രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിക്കില്ല. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം.പ്രച്ചാക്കാണ് വിധി പറഞ്ഞത്. വിധി എതിരായതിനാല്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കും.

2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. 

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ സൂറത്ത് കോടതി മാർച്ച് 23 നാണ് സൂറത്ത് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ചത്. കോടതി വിധി പുറത്തു വന്നു 24 മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും അയോഗ്യനാക്കിയ വിവരം അറിയിച്ചു.

അപകീർത്തി കേസിൽ കോടതിക്ക് നൽകാവുന്ന പരമാവധി ശിക്ഷയായ രണ്ട് വർഷം തടവും പിഴയുമാണ് സൂറത്ത് കോടതി വിധിച്ചത്. അംഗത്തെ സഭയിൽ നിന്ന് പുറത്താക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ രണ്ടു വർഷം തടവ് ലഭിച്ചതാണ് ലോക്സഭയുടെ വാതിൽ പുറത്തേക്ക് തുറന്നത് . മജിസ്‌ട്രേറ്റ് കോടതിയും സെഷൻ കോടതിയും രാഹുലിന് എതിരായതോടെയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത് . വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് മാറ്റി. വേനലവധി കഴിഞ്ഞു ആഴ്ചകൾ പിന്നിട്ടപ്പോഴാണ് ഉത്തരവ് പാറയാനുള്ള തീയതി പ്രഖ്യാപിച്ചത്. വിധി അനുകൂലമായിരുന്നെങ്കില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം തിരികെ ലഭിച്ചത് പോലെ രാഹുൽ ഗാന്ധിക്കും ലോക്സഭയിലെ അംഗത്വം തിരികെ ലഭിക്കും .  



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News