നിരക്ഷരരായ രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ചെയ്യരുത്; ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്‍റെ ആഹ്വാനം, വീഡിയോ,വിവാദം

നിങ്ങളുടെ തീരുമാനങ്ങൾ ശരിയായി എടുക്കുക

Update: 2023-08-14 04:27 GMT
Editor : Jaisy Thomas | By : Web Desk

കരൺ സാങ്‌വാന്‍

Advertising

ഡല്‍ഹി: നിരക്ഷരായ രാഷ്ട്രീയക്കാര്‍ക്ക് ഒരിക്കലും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി അധ്യാപകന്‍. രാജ്യത്തെ പ്രമുഖ എഡ്യുടെക് സ്ഥാപനമായ അണ്‍അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസിലാണ് ലീഗല്‍ അഫയേഴ്സ് അധ്യാപകന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

"അടുത്ത തവണ നിങ്ങൾ വോട്ട് ചെയ്യുമ്പോഴെല്ലാം ഓർക്കുക, സാക്ഷരനായ ഒരു വ്യക്തിയെ തെരഞ്ഞെടുക്കുക. അങ്ങനെ നിങ്ങൾ ഈ സാഹചര്യം വീണ്ടും അഭിമുഖീകരിക്കരുത്. കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് വോട്ട് ചെയ്യുക. നിങ്ങളുടെ തീരുമാനങ്ങൾ ശരിയായി എടുക്കുക." എന്നായിരുന്നു അധ്യാപകന്‍ പറഞ്ഞത്. വീഡിയോക്കെതിരെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തി. " അൺഅക്കാദമിയുടെ മോദി വിരുദ്ധ അജണ്ട. പ്രധാനമന്ത്രി മോദിയെ നിരക്ഷരനെന്നും വോട്ട് ചെയ്യരുതെന്നും പരോക്ഷമായി വിളിക്കുന്ന കരൺ സാങ്‌വാനാണ് അൺ അക്കാദമിയുടെ അധ്യാപകൻ. നിങ്ങൾക്ക് പ്രധാനമന്ത്രി മോദിയെ ഇഷ്ടമല്ലെങ്കിൽ അദ്ദേഹത്തെ എതിർക്കുക, എന്നാൽ വിദ്യാഭ്യാസത്തിന്‍റെ മറവിൽ നിങ്ങളുടെ അജണ്ട നടപ്പിലാക്കാൻ കഴിയില്ല,” വീഡിയോ പങ്കുവച്ചുകൊണ്ട് അഭയ് പ്രതാപ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

പോസ്റ്റിൽ അധ്യാപകന്‍റെ പേര് കരൺ സാങ്‌വാൻ എന്നാണെന്നും അൺഅക്കാദമിയുടെ ഔദ്യോഗിക സൈറ്റ് പ്രകാരം കരൺ ലീഗൽ പാഠശാല എന്ന യുട്യൂബ് ചാനലിന്‍റെ ഉടമസ്ഥനാണെന്നും പറയുന്നു. എല്‍എല്‍എം ബിരുദധാരിയായ കരണ്‍ 2020ലാണ് അണ്‍അക്കാദമിയില്‍ ചേരുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News