വിശപ്പ് മാറ്റാന്‍ കഴിച്ചത് നാണയങ്ങള്‍; 58കാരന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 187 നാണയത്തുട്ടുകള്‍

ധ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറ്റില്‍ നിന്നാണ് 1.5 കിലോഗ്രാം തൂക്കം വരുന്ന നാണയങ്ങള്‍ കണ്ടെടുത്തത്

Update: 2022-11-28 07:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: വിശപ്പ് മാറ്റാനായി നാണയങ്ങള്‍ വിഴുങ്ങിയ 58കാരന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 187 നാണയങ്ങള്‍. കർണാടക റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറ്റില്‍ നിന്നാണ് 1.5 കിലോഗ്രാം തൂക്കം വരുന്ന നാണയങ്ങള്‍ കണ്ടെടുത്തത്.

ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.എസ് നിജലിംഗപ്പ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഹംഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റലിൽ എക്സ്-റേയ്ക്കും എൻഡോസ്കോപ്പിയ്ക്കും ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ 7 മാസം കൊണ്ടാണ് ഇത്രയും നാണയങ്ങൾ വിഴുങ്ങിയതെന്നാണ് ധ്യാമപ്പ പറയുന്നത്. എപ്പോഴും വിശപ്പ് തോന്നുന്ന 'പിക' അസുഖമുള്ളതിനാലാണ് നാണയങ്ങളും കഴിച്ചു തുടങ്ങിയത്.

ഒരു രൂപ മുതൽ അഞ്ച് രൂപയുടെ വരെ നാണയത്തുട്ടുകൾ ഇയാൾ വിഴുങ്ങാറുണ്ടായിരുന്നു. വയറുവേദനയെ തുടർന്ന് ധ്യാമപ്പയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിലെ നാണയങ്ങൾ കണ്ടെത്തിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News