അങ്ങനെ അതും; ദൂരദർശന്റെ ലോഗോ ഇനി കാവി നിറത്തിൽ
ലോഗോ മാറ്റത്തിൽ വിശദീകരണവുമായി ദൂർദർശൻ രംഗത്തെത്തി
ന്യൂഡൽഹി: ദൂരദർശന്റെ ലോഗോ കാവി നിറത്തിലാക്കി പ്രസാർ ഭാരതി. ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടേയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചത്. നേരത്തെ മഞ്ഞ- നീല നിറത്തിൽ ആയിരുന്നു ലോഗോ.
ലോഗോ മാറ്റത്തിൽ വിശദീകരണവുമായി ദൂർദർശൻ രംഗത്തെത്തി. ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളതെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പറയുന്നു.
കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റിലുണ്ട്. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടേയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ് പോസ്റ്റില്‍ അവകാശപ്പെട്ടു.
ലോഗോയ്ക്കൊപ്പം ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം, ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും ഉയർന്നിട്ടുണ്ട്.