സംഗീത പരിപാടിക്കിടെ പവർ കട്ട്; അവസരം മുതലാക്കി കള്ളന്‍മാര്‍ അടിച്ചുമാറ്റിയത് ഡസന്‍ കണക്കിന് മൊബൈലുകള്‍
സംഗീത പരിപാടി നടക്കുമ്പോള്‍ അവിടെ പതിനായിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു
ഗുരുഗ്രാം: ഗുരുഗ്രാമിലെ ബാക്ക്‌യാർഡ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന സംഗീതോത്സവത്തിൽ ഇരുപതിലധികം മൊബൈൽ ഫോണുകൾ മോഷണം പോയതായി ചൊവ്വാഴ്ച പൊലീസ് അറിയിച്ചു. ഞായറാഴ്ച നടന്ന സണ്‍ബേണ്‍ ഫെസ്റ്റിവലിനിടെ വൈദ്യുതി മുടങ്ങിയ സമയത്താണ് മൊബൈലുകള്‍ മോഷ്ടിക്കപ്പെട്ടത്.
സംഗീത പരിപാടി നടക്കുമ്പോള്‍ അവിടെ പതിനായിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് കറന്‍റ് പോയപ്പോള്‍ പലരുടെയും ഫോണുകള്‍ അപ്രത്യക്ഷമാവുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് 12 പ്രതികളെ പോലീസ് പിടികൂടുകയും ഇവരിൽ നിന്ന് മോഷ്ടിച്ച രണ്ട് മൊബൈലുകൾ കണ്ടെടുക്കുകയും ചെയ്തു. മൊബൈല്‍ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ഞായറാഴ്ച രാത്രി വൈകി സെക്ടർ 65 പൊലീസ് സ്റ്റേഷനിൽ ഏഴ് പേരിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. "ഞങ്ങൾക്ക് ഏഴ് പേരിൽ നിന്ന് മാത്രമാണ് പരാതികൾ ലഭിച്ചത്. ഒരു സംഘം അവരെ ട്രാക്ക് ചെയ്യുന്നു. പെട്ടെന്നുള്ള നടപടിയിൽ, പൊലീസ് 12 പ്രതികളെ പിടികൂടി, അവരുടെ കൈയിൽ നിന്ന് മോഷ്ടിച്ച രണ്ട് മൊബൈലുകൾ കണ്ടെടുത്തു," സൗത്ത് ഡിസിപി സിദ്ധാന്ത് ജെയിൻ പറഞ്ഞു.
ഉത്തർപ്രദേശിലെ നോയിഡ നിവാസിയായ ഹിമാൻഷു വിജയ് സിംഗ്, തന്‍റെയും ഭാര്യ അവന്തിക പോദ്ദാറിന്‍റെയും മൊബൈൽ ഫോണുകൾ ഫെസ്റ്റിവലിൽ നഷ്ടപ്പെട്ടതായി പറഞ്ഞു.