മൻമോഹൻ സിങ്ങിന്റെ പൊതുദർശനം നാളെ എഐസിസി ആസ്ഥാനത്ത്; സംസ്‌കാരം രാവിലെ 10ന്

ഇന്ന് ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ വീട്ടിൽ പൊതുദർശനം നടക്കും.

Update: 2024-12-27 10:59 GMT
Advertising

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ അവസാനയാത്ര ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിക്കും. ഇന്ന് വീട്ടിൽ പൊതുദർശനം നടക്കും. രാവിലെ എട്ട് മണിക്ക് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒമ്പതര വരെ അവിടെ പൊതുദർശനമുണ്ടാകും. 10 മണിക്ക് സംസ്‌കാരം നടക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാനായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഇന്ന് യോഗം ചേരും. വൈകിട്ട് 5.30നാണ് യോഗം.

ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായി മൻമോഹൻ സിങ് ഡൽഹി എയിംസിൽ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News