അംബാല എയർബേസിന് സമീപം ഡ്രോണുകൾ കണ്ടെത്തി; അന്വേഷണം
ഈ പ്രദേശത്ത് ഡ്രോണുകൾ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വ്യോമസേനാ അധികൃതർ വ്യക്തമാക്കി
അംബാല: ഹരിയാനയിലെ അംബാല എയർബേസിന് സമീപം ദുരൂഹ സാഹചര്യത്തിൽ ഡ്രോണുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആഗസ്ത് 13നും 15നുമാണ് രണ്ട് ഡ്രോണുകൾ അംബാല എയർബേസിന് സമീപം പറക്കുന്നത് ശ്രദ്ധയിൽപെട്ടത്.
ഈ പ്രദേശത്ത് ഡ്രോണുകൾ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വ്യോമസേനാ അധികൃതർ വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തിന് ശേഷം ചുവപ്പ് നിറത്തിലുള്ള ഒരു ഡ്രോണാണ് എയർബേസിന് സമീപം കണ്ടെത്തിയതെന്ന് വ്യോമസേനാ വൃത്തങ്ങൾ പറയുന്നു. ആഗസ്ത് 13നും ഇത്തരത്തിൽ ഒരു വസ്തു ശ്രദ്ധയിൽ പെട്ടിരുന്നു. അത് ഡ്രോൺ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണെന്നും വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും അംബാല അഡീഷണൽ പൊലീസ് സൂപ്രണ്ട് പൂജ ഡബ്‌ല അറിയിച്ചു.