മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു; എ.എ റഹീമിന് സാധ്യത

2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്.

Update: 2021-10-12 06:28 GMT
Advertising

ഡി.വൈ.എഫ്.ഐ ദേശീയ നേതൃത്വത്തിൽ മാറ്റം വരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയും. സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റാവുമെന്നാണ് സൂചന. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.

ജെയ്ക്ക് സി തോമസും ദേശീയ സെന്ററിലേക്ക് മാറാനാണ് സാധ്യത. 2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്.

മന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾ മൂലമാണ് റിയാസ് പദവിയൊഴിയുന്നത്. ദേശീയ തലത്തിലേക്ക് കേരളത്തിൽ നിന്നുള്ള യുവ നേതാക്കൽ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹീമും ജെയ്ക്കും ദേശീയ തലത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്. റഹീം ദേശീയ അധ്യക്ഷനായാൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും.

എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News