അവസാന നിമിഷത്തില്‍ കെജ്‍രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ

ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തത്

Update: 2024-06-21 08:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് അവസാന നിമിഷത്തില്‍ തിരിച്ചടി. ഇന്ന് വൈകിട്ട് തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനിരിക്കെ ജാമ്യം താല്‍ക്കാലികമായി തടഞ്ഞു. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തത്. ഇ .ഡി നൽകിയ ഹരജി പരിഗണിക്കുന്നത് വരെയാണ് സ്റ്റേ . ഹരജിയിൽ ഉടൻ വാദം കേൾക്കും.

നേരത്തെ ഡൽഹി റൗസ് അവന്യൂ കോടതിയാണ് കെജ്‍രിവാളിന് ജാമ്യം അനുവദിച്ചത്.ജാമ്യഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ഇന്നലെ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. മദ്യ ലൈസൻസ് ലഭിക്കാൻ  കെജ്‌രിവാൾ 100 കോടി കോഴ ചോദിച്ചെന്നു ഇന്നലെ ഇ.ഡി കോടതിയിൽ ആവർത്തിച്ചിരുന്നു. ഇതോടെ ജാമ്യ പ്രതീക്ഷ മങ്ങിയെങ്കിലും വൈകിട്ട് ഏഴുമണി കഴിഞ്ഞ് , ജാമ്യം നൽകുകയാണ് എന്ന വിവരം കോടതി അറിയിക്കുകയായിരുന്നു. ജാമ്യവാർത്ത അറിഞ്ഞു കെജ്‌രിവാളിന്‍റെ വസതിക്ക് മുന്നിൽ ആം ആദ്മി പ്രവർത്തകർ ഇന്നലെ രാത്രി മുതൽ ആഘോഷം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സുപ്രിം കോടതി നേരത്തെ കെജ്‌രിവാളിന് രണ്ടാഴ്ച ജാമ്യം നൽകിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News