ഹേമന്ത് സോറന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത കാർ മറ്റൊരു കുപ്രസിദ്ധ നേതാവിന്റെതെന്ന് ഇ.ഡി

ജനുവരി 29 നാണ് ഇ.ഡി ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് ബി.എം.ഡബ്ല്യൂ കാർ പിടിച്ചെടുക്കുന്നത്

Update: 2024-02-08 09:06 GMT
Advertising

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ​ഡൽഹിയിലെ വസതിയി​ൽ നിന്ന് പിടിച്ചെടുത്ത ബിഎംഡബ്ല്യു കാർ അ​ദ്ദേഹത്തിന്റെതല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയ രാജ്യസഭാ എം.പിയുടെതാണെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 29 നാണ് സോറന്റെ ഡൽഹിയിലെ വീട്ടിൽ നിന്ന് ഇ.ഡി ഉദ്യോഗസ്ഥർ ബി.എം.ഡബ്ല്യൂ കാർ പിടിച്ചെടുക്കുന്നത്.

എന്നാൽ അന്വേഷണങ്ങൾക്കൊടുവിലാണ് കാർ മറ്റൊരാളുടെതെന്ന് കണ്ടെത്തിയത്. കള്ളപ്പണക്കേസിൽ പ്രതിയായ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എം.പിയും വിവാദ നായകനുമായ ധീരജ് പ്രസാദ് സാഹുവി​ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്ന​തെന്ന് ഇ.ഡി വൃക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബറിൽ ആദായ നികുതി നടത്തിയ റെയ്ഡിൽ 351 കോടി രൂപയുടെ കള്ളപ്പണ്ണമാണ് സാഹുവിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. 40 നോട്ടെണ്ണല്‍ മെഷീനുകളുടെ സഹായത്തോടെ അഞ്ച് ദിവസം കൊണ്ടാണ് നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്. ഇവ 200 ചാക്കുകളിലാക്കിയാണ് ബാങ്കുകളിലേക്ക് മാറ്റിയത്. 80 പേരടങ്ങുന്ന ഒമ്പത് ടീമുകളാണ് രാപ്പകലില്ലാതെ നോട്ടെണ്ണിയത്.

കഴിഞ്ഞ 31 നാണ് ഭൂമിയിടപാടുമായ ബന്ധപ്പെട്ട കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ​ചെയ്തത്. അറസ്റ്റിന് മുന്നെ സോറൻ രാജി സമർപ്പിച്ചതോടെ നിലവിലെ ഗതാഗത മന്ത്രി ചംപൈ സോറാനാണ് പുതിയ മുഖ്യമന്ത്രി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News