ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; 6 കുട്ടികളടക്കം എട്ടുപേർ മരിച്ചു

ചാന്ദിപുര വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു

Update: 2024-07-17 06:28 GMT
Advertising

അഹമ്മദാബാദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ആശങ്ക പരത്തുന്നു. ചാന്ദിപുര വൈറസ് ബാധിച്ച് ആറ് കുട്ടികളടക്കം എട്ടുപേർ ​മരിച്ചു. 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് രോഗികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്.

വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. പനി, ശരീരവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കൊതുകുകളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ.

രോഗം നേരത്തേ കണ്ടെത്താനും ചികിത്സ നൽകാനും നിരീക്ഷണം വർധിപ്പിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട്. കുട്ടികളിലാണ് ഈ വൈറസ് കൂടുതൽ അപകടം സൃഷ്ടിക്കുന്നത്. അണുബാ​ധയേറ്റ് 24 മുതൽ 72 മണിക്കൂറിനുള്ളിൽ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ഗ്രാമത്തിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. നിലവിൽ ഇതിനെതിരെ പ്രത്യേക ആന്റിവൈറൽ ചികിത്സയോ വാക്സിനോ ലഭ്യമല്ല.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News