ബി.ജെ.പിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോണ്‍ഗ്രസ്; ഏറ്റവും വലിയ കുംഭകോണമെന്ന് യെച്ചൂരി

ആര് ആര്‍ക്ക് കൊടുത്തു എന്ന വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടില്ലെങ്കിലും ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനം ബി.ജെ.പിക്കാണ് ലഭിച്ചത്

Update: 2024-03-15 07:52 GMT
Editor : Jaisy Thomas | By : Web Desk

ജയറാം രമേശ്/ യെച്ചൂരി

Advertising

ഡല്‍ഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങളിൽ ബി.ജെ.പിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബി.ജെ.പിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ഇലക്ടറല്‍ ബോണ്ട്‌ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ആര് ആര്‍ക്ക് കൊടുത്തു എന്ന വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടില്ലെങ്കിലും ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനം ബി.ജെ.പിക്കാണ് ലഭിച്ചത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും . ബോണ്ടുകൾ നൽകിയ കമ്പനികൾക്ക് കരാറുകളും പദ്ധതികളും പ്രത്യുപകാരമായി ബി.ജെ.പി നൽകി എന്ന ആരോപണമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.ബി.ജെ.പിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ബോണ്ടുകള്‍ നല്‍കിയ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിച്ചെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

രാഷ്ട്രീയ അഴിമതിയെ ബി.ജെ.പി നിയമവിധേയമാക്കി മാറ്റിയതായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചുരിയുടെ പ്രതികരണം. ഇലക്ട്രൽ ബോണ്ട്‌ വിശദാംശങ്ങൾക്ക് പുറമേ, പിഎം കെയറിലേക്ക് സംഭാവന നൽകിയത് ആരാണെന്നും കണ്ടെത്തണം എന്ന്‌ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News