കടുത്ത ചൂടിൽ പൊള്ളി ഉത്തരേന്ത്യ; സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാനൊരുങ്ങി പഞ്ചാബും ബംഗാളും

48 മണിക്കൂറിന് ശേഷം നേരിയ മഴയെന്ന് ഐഎംഡി

Update: 2022-04-30 07:21 GMT
Advertising

ഡല്‍ഹി: ഡൽഹിയിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു. ഉഷ്ണ തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് മെയ് 14 മുതൽ വേനലവധി പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് ഇക്കാര്യം പരിശോധിക്കുന്നത് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഉയർന്ന താപനില ശരാശരിക്കും മുകളിലാണ്.

ഈ മാസം ഇത് വരെ 3 ഉഷ്ണ തരംഗങ്ങളാണ് ഡൽഹിയിൽ രൂപം കൊണ്ടത്. അതീവ ഗുരുതര വിഭാഗത്തിൽ പെടുന്ന ഉഷ്ണ താരംഗങ്ങളാണ് ഇവ മൂന്നും. ശരാശരി ഉയർന്ന താപനിലയേക്കാൾ 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമ്പോഴാണ് അതീവ ഗുരുതര ഉഷ്ണ തരംഗം പ്രഖ്യാപിക്കുന്നത്. ഇന്നും നാളെയും ഡൽഹിയിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അതിനു ശേഷം ചൂടിന് നേരിയ കുറവ് ഉണ്ടാകുമെന്നും ഐ എം ഡി പ്രവചിക്കുന്നുണ്ട്.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പൊടിക്കാറ്റും ഉണ്ട്. കഴിഞ്ഞ ദിവസം വാരണാസിയിൽ രേഖപ്പെടുത്തിയ 46.7 ഡിഗ്രി സെൽഷ്യസ് ആണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വരെ രേഖപ്പെടുത്തിയ ഈ സീസണിലെ ഉയർന്ന ചൂട്. ഡൽഹിയിൽ സഫ്ദർജംഗ് ഉൾപ്പടെയുള്ള ചിലയിടങ്ങളിൽ രണ്ട് ദിവസമായി ഉയർന്ന താപനില 46° സെൽഷ്യസിനും മുകളിൽ ആണ്. രാജസ്ഥാൻ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ 48 മണിക്കൂറിന് ശേഷം നേരിയ മഴയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News