ധനസഹായം ഉറപ്പുവരുത്തണം;കർഷക സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച
താങ്ങുവില സമിതിയിലേക്ക് അഞ്ചുപേരെ നിർദേശിച്ചു
Update: 2021-12-04 11:40 GMT
കർഷക സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച. ഇന്ന് നടന്ന യോഗത്തലാണ് തീരുമാനം. അടുത്ത യോഗം ഈ മാസം 7 ന് ചേരും. താങ്ങുവില സമിതിയിലേക്ക് അഞ്ചുപേരെ നിർദേശിച്ചു. യുദ്ധവീർ സിങ്ങ്, (ബികെയു), ഗുർ നാം ചടുനി (ബി കെ യു), അശോക് ധവാലെ (എ ഐ കെ എസ്) ,ബൽവീർ സിങ്ങ് രജേവാൾ,ശിവകുമാർ കക്കാജി എന്നിവരാണ് സമിതിയിലുള്ളത്.
പഞ്ചാബ് മോഡലിൽ എല്ലാ സംസ്ഥാനങ്ങളും കർഷകർക്ക് നേരെയുള്ള കേസുകൾ പിൻവലിക്കണമെന്നും ധനസഹായം ഉറപ്പുവരുത്തണമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
കർഷകർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ മാത്രമേ സമരങ്ങൾ അവസാനിപ്പിക്കുകയുള്ളൂ എന്നും കർഷകർ അറിയിച്ചിട്ടുണ്ട്.