പ്രവാചകനും ഇസ്‌ലാമിനുമെതിരെ വിദ്വേഷ പരാമർശം; ഹിന്ദുത്വ സന്യാസിക്കെതിരെ കേസ്

സംഭവത്തിൽ അ‍ഞ്ച് കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Update: 2024-08-20 05:33 GMT
Advertising

മുംബൈ: പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ഹിന്ദുത്വ സന്യാസിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ്. അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂർ സദ്ഗുരു ഗംഗാഗിരി മഹാരാജ് സൻസ്ഥാൻ തലവൻ മഹന്ത് രാംഗിരി മഹാരാജിനെതിരെയാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ, കേസുകളുടെ അഞ്ചായി.

മുംബൈയിലെ ബാന്ദ്ര, നിർമൽ ന​ഗർ പൊലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും പുതിയ എഫ്.ഐ.ആർ. ഞായറാഴ്ച മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിലും ശനിയാഴ്ച താനെ ജില്ലയിലെ മുംബ്ര പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും സാമൂഹിക സമാധാനം തകർത്തതിനുമാണ് കേസെടുത്തത്.

ഭാരതീയ ന്യായ് സംഹിതയിലെ 352, 299 വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസുകൾ. ഒരു തുണിക്കച്ചവടക്കാരന്റെയും ഓട്ടോ ഡ്രൈവറുടേയും പരാതികളിലാണ് നടപടിയെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിൽ ബി.എൻ.എസ് 351(1ബി,സി), 353 (2,3), 299, 302, 196(1,9), 356, 352, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് രാം​ഗിരി മഹാരാജിനെതിരെ കേസെടുത്തത്.

ആഗസ്റ്റ് 15ന് നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലെ ഷാ പഞ്ചാലെ ഗ്രാമത്തിൽ നടന്ന ഒരു മതചടങ്ങിനിടെയായിരുന്നു മഹാരാജ് വിദ്വേഷ പരാമർശങ്ങൾ നടത്തിയതെന്നും ഇതിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതായും പൊലീസ് പറഞ്ഞിരുന്നു. 

തുടർന്ന് നൂറുകണക്കിന് പേർ തടിച്ചുകൂടിയതിനെ തുടർന്ന് ഛത്രപതി സംഭാജിനഗർ, അഹമ്മദ്‌നഗർ, നാസിക് ജില്ലകളിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. നിയമവിരുദ്ധമായ സംഘം ചേരൽ, കലാപം, കൊലപാതകശ്രമം എന്നീ വകുപ്പുകൾ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും പൊലീസ് വ്യക്തമാക്കി.

അതേസമയം, ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചായിരുന്നു തൻ്റെ പരാമർശങ്ങളെന്നായിരുന്നു ഇവ വിവാദമായതിനു പിന്നാലെ രാം​ഗിരി മഹാരാജിന്റെ വാദം.

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് കഴിഞ്ഞമാസം തമിഴ്നാട്ടിൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ലാ​യിരുന്നു. ബി.​ജെ.​പി​ ഐ.​ടി വി​ഭാ​ഗം ഭാ​ര​വാ​ഹി​യാ​യ തി​രു​പ്പൂ​ർ കു​ന്ന​ത്തൂ​ർ ഡി. ​ന​ന്ദ​കു​മാ​ർ (46) ആ​ണ് ത​മി​ഴ്നാ​ട് മു​സ്‍ലിം മു​ന്നേ​റ്റ ക​ഴ​കം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News