ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യം; ആദിത്യ എൽ-1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും
ശ്രീഹരിക്കോട്ടയിൽനിന്ന് രാവിലെ 11.30നാണ് വിക്ഷേപണം.
ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരപഠന ദൗത്യമായ ആദിത്യ എൽ-1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽനിന്ന് രാവിലെ 11.30നാണ് വിക്ഷേപണം. 15 ലക്ഷം കിലോമീറ്റർ ദൂരത്തേക്കാണ് ആദിത്യ എൽ1 വിക്ഷേപിക്കുന്നത്.
🚀PSLV-C57/🛰️Aditya-L1 Mission:
— ISRO (@isro) August 28, 2023
The launch of Aditya-L1,
the first space-based Indian observatory to study the Sun ☀️, is scheduled for
🗓️September 2, 2023, at
🕛11:50 Hrs. IST from Sriharikota.
Citizens are invited to witness the launch from the Launch View Gallery at… pic.twitter.com/bjhM5mZNrx
സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എൽ-1 വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.