മണിപ്പൂരിൽ സ്ഥിതി അതീവ ഗുരുതരം, പ്രധാനമന്ത്രിയെ കാണാൻ ദിവസങ്ങൾ കാത്തിരുന്നിട്ടും നടന്നില്ല: മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്

തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് ഒക്രം ഇബോബി സിങ്

Update: 2023-06-22 08:20 GMT
Advertising

ഇംഫാല്‍: മണിപ്പൂർ സംഘർഷം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്. സംഘർഷം ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. പ്രധാനമന്ത്രിയെ കാണാൻ ദിവസങ്ങൾ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും ഇബോബി സിങ് മീഡിയവണിനോട് പറഞ്ഞു.

മണിപ്പൂരിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മനുഷ്യദുരന്തമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഓരോ ദിവസവും വിവിധ ഇടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാകുന്നു. നിരവധി ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും തകർക്കപ്പെട്ടെന്നും മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് പറഞ്ഞു. മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്. പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ആശങ്ക അറിയിക്കാൻ ദിവസങ്ങൾ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മണിപ്പൂരിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News