ജാർഖണ്ഡ് മുൻ എംഎൽഎ കമൽ കിഷോറിനെ മരിച്ചനിലയിൽ കണ്ടെത്തി
അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2021-12-17 13:23 GMT
മുൻ ജാർഖണ്ഡ് എംഎൽഎ കമൽ കിഷോറിനെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്റെ വാതിൽ തകർന്ന നിലയിലാണുള്ളത്. കിഷോറിന്റെ ഭാര്യ ബോധംകെട്ട നിലയിൽ റൂമിലുണ്ടായിരുന്നു. ഇവരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
55 കാരനായ കമൽ കിഷോർ, 2009 ലായിരുന്നു എംഎൽഎയായത്.