ബംഗളൂരു രാമേശ്വരം കഫേയില്‍ സ്ഫോടനം; നാല് പേര്‍ക്ക് പരിക്കേറ്റു
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളൂരു: ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം. മൂന്ന് കഫേ ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 1:30 -തോടെയാണ് സംഭവം.
'രാമേശ്വരം കഫേയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരികയണ്'. വൈറ്റ്ഫീല്‍ഡിലെ ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എച്ച്.എ.എല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബോംബ് സ്‌ക്വാഡ് കഫേയില്‍ എത്തിയിട്ടുണ്ട്.
ഫോറന്‍സിക് സംഘവും എച്ച്.എ.എല്‍, വൈറ്റ്ഫീല്‍ഡ്, ഇന്ദിരാനഗര്‍ പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണത്തിനായി സ്ഥലത്തുണ്ട്.
സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി കോള്‍ വന്നയുടന്‍ ഫയര്‍ എഞ്ചിന്‍ സംഭവ സ്ഥലത്തെത്തി. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ അപകടത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് വരികയാണ്. പൊലീസ് പറഞ്ഞു.
സി.എ ദിവ്യ രാഘവേന്ദ്ര റാവുവും രാഘവേന്ദ്ര റാവുവുമാണ് കഫേയുടെ ഉടമസ്ഥര്‍. ഡോ. എ.പി.ജെ അബ്ദുള്‍ കാലമിനോടുള്ള ആദരസൂചകമായാണ് കഫേയ്ക്ക് ഈ പേര് നല്‍കിയത്.