സുള്ളി ഡീൽസ്: സംഘ്പരിവാറിനുള്ള കുഴലൂത്താണ് ഫെമിനിസ്റ്റ് പൊതുസമൂഹത്തിൻ്റെ മൗനമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഗിറ്റ്ഹബ്ബ് വെബ്സൈറ്റിലൂടെ സുള്ളി ഡീൽസ് എന്നപേരിൽ മുസ്ലീം പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സംഘ്പരിവാർ ശക്തികൾ നടത്തുന്ന ലൈംഗികവും വംശീയവുമായ അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹം പുലർത്തുന്ന മൗനം പരിഹാസ്യമാണ്
സുള്ളി ഡീൽസ് വിഷയത്തിൽ ഫെമിനിസ്റ്റ് പൊതു സമൂഹം തുടരുന്ന മൗനം സംഘ് പരിവാറിനുള്ള കുഴലൂത്ത് ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ. ഗിറ്റ്ഹബ്ബ് വെബ്സൈറ്റിലൂടെ സുള്ളി ഡീൽസ് എന്നപേരിൽ മുസ്ലീം പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സംഘ്പരിവാർ ശക്തികൾ നടത്തുന്ന ലൈംഗികവും വംശീയവുമായ അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹം പുലർത്തുന്ന മൗനം പരിഹാസ്യമാണ്.
മുസ്ലീം സ്ത്രീകൾ റേപ്പ് ചെയ്യപ്പെടേണ്ടവരാണെന്ന ഹിന്ദുത്വ ശക്തികളുടെ ആഹ്വാനങ്ങളുടെ തുടർച്ച തന്നെയാണ് ഇത്തരത്തിലുള്ള നടപടികൾ. എന്നാൽ സ്ത്രീ അതിക്രമങ്ങൾക്കെതിരെ നിലക്കൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന ലിബറൽ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിലാണ് മുന്നോട്ട് പോവുന്നത്. ഡൽഹി പോലീസ് കേസെടുത്തിട്ട് പോലും ഫെമിനിസ്റ്റ് പൊതുസമൂഹം തുടരുന്ന മൗനം സംഘ്പരിവാറിനുള്ള കുഴലൂത്ത് തന്നെയാണ് എന്നും അവർ കൂട്ടിച്ചേർത്തു.