ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി
റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയാണ് ഇമ്മാനുവേൽ മാക്രോൺ
ഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിൽ എത്തി. ജയ്പൂരിൽ എത്തിയ ഫ്രഞ്ച് പ്രസിഡണ്ടിനെ രാജസ്ഥാൻ മുഖ്യമന്ത്രി സ്വീകരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യ അതിഥിയാണ് ഇമ്മാനുവൽ മക്രോൺ. ചടങ്ങുകൾക്കായി വൻ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
മക്രോൺ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
അതേസമയം, 76ആമത് റിപ്പബ്ലിക് ദിന പരേഡിന് വിപുലമായ ഒരുക്കങ്ങൾ ആണ് ഡൽഹിയിൽ. പൊലീസിന് പുറമെ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. വികസിത ഭാരതം, ഭാരതം ജനാധിപത്യത്തിൻ്റെ ലോക മാതൃക എന്നീ തീമുകളിൽ ആണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡും ഫ്ലോട്ടുകളും ഒരുക്കിയിരിക്കുന്നത്. 77000 പേർക്കായി കർത്തവ്യ പഥിൽ ഒരുക്കിയ ഇരിപ്പിടങ്ങളിൽ 42000 ഇരിപ്പിടങ്ങൾ പൊതുജനങ്ങൾക്കായി മാറ്റി വെച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ അതിഥികളായി എത്തുന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോ ആണ്. ജയ്പൂരിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുന്ന ഫ്രഞ്ച് പ്രസിഡൻ്റിനെ പ്രധാന മന്ത്രി സ്വീകരിക്കും. അമർ ഫോർട്ട് സന്ദർശിക്കുന്ന ഫ്രഞ്ച് പ്രസിഡൻ്റ് പ്രധാന മന്ത്രിക്ക് ഒപ്പം റോഡ് ഷോയിലും പങ്കെടുക്കും.
ഇന്ത്യ കൂടുതൽ റാഫേൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങുന്ന കാര്യത്തിൽ അന്തിമ ധാരണ പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോ കൂടിക്കാഴ്ചയിൽ ഉണ്ടാകും. പ്രതിരോധം വ്യാപാരം എന്നീ മേഖലകളിൽ കൂടുതൽ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെയ്ക്കും. ഉക്രൈൻ, ഗാസ എന്നിവിടങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ 4 മണി മുതൽ മെട്രോ സർവീസുകൾ ഡൽഹിയിൽ ആരംഭിക്കും. ഡൽഹിയിലെ 4 റെയിൽവേ സ്റ്റേഷനുകളിൽ നാളെ പാർക്കിംഗ് അനുവദിക്കില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങളും രാഷ്ട്രപതി ഇന്ന് പ്രഖ്യാപിക്കും.