പെഗാസസ് കേസ്; ഹരജികള്‍ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി വിഷയത്തിന്‍റെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ടെന്നും ആരോപണം ഗുരുതരമാണെന്നും നിരീക്ഷിച്ചിരുന്നു

Update: 2021-08-10 01:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

പെഗാസസ് ചാരവൃത്തിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി വിഷയത്തിന്‍റെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ടെന്നും ആരോപണം ഗുരുതരമാണെന്നും നിരീക്ഷിച്ചിരുന്നു. ഹരജി പരിഗണിക്കവെ കേന്ദ്ര സ൪ക്കാറിന് വേണ്ടി അറ്റോ൪ണി ജനറലോ സോളിസിറ്റ൪ ജനറലോ ഹാജരായേക്കും.

പെഗാസസ് ചാരവൃത്തിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഒമ്പത് ഹരജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. മുതി൪ന്ന മാധ്യമപ്രവ൪ത്തകരായ എൻ.റാം, ശശികുമാ൪, ചാരവൃത്തിക്ക് ഇരയായ മാധ്യമപ്രവ൪ത്തക൪, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് ആരോപണം ഗുരുതരമാണെന്നും സത്യം പുറത്തുവരേണ്ടതുണ്ടെന്നും നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ തവണ കേന്ദ്ര സ൪ക്കാരിന് വേണ്ടി ആരും ഹാജരായിരുന്നില്ല. ഹരജിയുടെ പക൪പ്പ് കേന്ദ്രത്തിന് ലഭ്യമാക്കണമെന്ന് ഹരജിക്കാരോട് കോടതി നി൪ദേശിക്കുകയും ചെയ്തിരുന്നു. ഇന്ന് ഹരജി വീണ്ടും പരിഗണിക്കവെ കേന്ദ്രത്തിന് വേണ്ടി അറ്റോ൪ണി ജനറൽ കെ.കെ വേണുഗോപാലോ സോളിസിറ്റ൪ ജനറൽ തുഷാ൪ മേത്തയോ ഹാജരായേക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News