ഇന്ത്യ - ഒമാൻ ബന്ധം കൂടുതൽ ശക്തമാക്കാൻ ജി 20 ഉച്ചക്കോടി സഹായിച്ചുവെന്ന് ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്

150ലധികം ജി 20 മീറ്റിങ്ങുകളിൽ ഒമാൻ ക്രിയാത്മകമായി പങ്കാളികളായി.

Update: 2023-09-11 19:27 GMT
Editor : anjala | By : Web Desk

Amit Narang

Advertising

ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലെ ഒമാന്റെ പ്രാതിനിത്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ സഹായിച്ചുവെന്ന് ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്. ജി 20 ഉച്ചകോടിയുടെ ഫലങ്ങളെയും ഒമാന്റെ ക്രിയാത്മക പങ്കാളിത്തത്തെക്കുറിച്ചും മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

150ലധികം ജി 20 മീറ്റിങ്ങുകളിൽ ഒമാൻ ക്രിയാത്മകമായി പങ്കാളികളായി. വിദേശകാര്യം, ടൂറിസം, കൃഷി, സാമ്പത്തികം, തൊഴിൽ, വാണിജ്യം,ആരോഗ്യം തുടങ്ങിയ മന്ത്രിമാരും സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് എൻവയോൺമെന്റ് അതോറിറ്റി ചെയർപേഴ്സൺമാരുമുൾപ്പെടെയുള്ള സംഘം ഉൽപ്പാദനപരമായ ചർച്ചകളിൽ നേരത്തെ പങ്കെടുത്തിരുന്നു. ഇതിനു സഹായിച്ച ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിനന്ദനങ്ങൾ ഇന്ത്യൻ അംബാസഡർ അറിയിച്ചു.

ജി 20 ഉച്ചക്കോടി വിജയകരാമയി നടപ്പാക്കാൻ കഴിഞ്ഞതിനെ അഭിനന്ദിക്കുകയും പ്രത്യേക അതിഥിയായി പങ്കെടുക്കാൻ ഒമാനെ ക്ഷണിച്ചതിനു ഉപപ്രധാനമന്ത്രിയും സുൽത്താന്‍റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിലുള്ള ജി20 ഉച്ചകോടി ഉജ്ജ്വല വിജയമായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ജി20 ഏറ്റവും പ്രധാനപ്പെട്ട ചില ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു വെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News