എന്തിനാണ് അവളെ തൊടുന്നത്? സഹപാഠിയോട് മോശമായി പെരുമാറിയ പ്രധാനധ്യാപകനെ കൈകാര്യം ചെയ്ത് വിദ്യാര്‍ഥിനികള്‍; വീഡിയോ

വടികളുമായി ഇരച്ചെത്തിയ പെണ്‍കുട്ടികള്‍ അധ്യാപകനെ ആക്രമിക്കുകയായിരുന്നു

Update: 2022-12-16 06:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

മാണ്ഡ്യ: സഹപാഠിയോട് മോശമായി പെരുമാറിയ പ്രധാനധ്യാപകനെ വിദ്യാര്‍ഥിനികള്‍ കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചു. കര്‍ണാടക,മാണ്ഡ്യ ജില്ലയിലുള്ള സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മാസ്റ്ററായ ചിന്‍മായനന്ദിനെയാണ് പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തത്. ബുധനാഴ്ച രാത്രി കാട്ടേരി ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ചാണ് സംഭവം. വടികളുമായി ഇരച്ചെത്തിയ പെണ്‍കുട്ടികള്‍ അധ്യാപകനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചിന്മയാനന്ദിനെ വിദ്യാർഥികൾ ഓടിച്ചിട്ട് വടികൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം.മറ്റൊരു വീഡിയോയില്‍ ചിന്‍മയാനന്ദ് തറയില്‍ കിടക്കുന്നതും പ്രകോപിതരായ പെണ്‍കുട്ടികള്‍ അയാളെ വളയുന്നതും അടിക്കുന്നതും ഉണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞ ചില രക്ഷിതാക്കള്‍ സ്ഥലത്തെത്തുകയും ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിന്‍മയാനന്ദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ നാലഞ്ച് വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുകയാണ് പ്രതി. കന്നഡയാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. ഹോസ്റ്റലില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്ന് വിദ്യാർഥിളും രക്ഷിതാക്കളും പറയുന്നു. അശ്ലീല വീഡിയോകള്‍ കാണിച്ച ശേഷം കുട്ടികളെ മോശമായി സ്പര്‍ശിക്കുകയും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ചില വിദ്യാർഥികൾ രക്ഷിതാക്കളോട് കാര്യങ്ങൾ തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.

ബുധനാഴ്ച രാത്രി ഹോസ്റ്റലിൽ വച്ച് ചിന്മയാനന്ദ് ഒരു വിദ്യാർഥിയോട് മോശമായി പെരുമാറിയപ്പോൾ മറ്റു കുട്ടികള്‍ പ്രതികരിക്കുകയായിരുന്നു. "നിങ്ങൾ എന്തിനാണ് അവളെ തൊടുന്നത്, സർ? ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ? നിങ്ങൾ ഒരു ഹെഡ്മാസ്റ്ററാണോ?" എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദനം. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News