സ്വർണക്കടത്ത് കേസ്: ഇ.ഡിയുടെ ഹരജിയിൽ കക്ഷി ചേർക്കണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ

സംസ്ഥാന സർക്കാറിന്റെ അപേക്ഷ സ്വീകരിക്കാമെന്ന് സുപ്രിംകോടതി

Update: 2022-10-10 09:51 GMT
Advertising

ഡല്‍ഹി: സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡി യുടെ ഹരജിയിൽ കക്ഷി ചേർക്കണമെന്ന സംസ്ഥാന സർക്കാറിന്റെ അപേക്ഷ സ്വീകരിക്കാമെന്ന് സുപ്രിംകോടതി. കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ്  ഇ.ഡിക്ക് വേണ്ടി ഹാജരായ തുഷാർമേത്ത സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്.

എന്നാൽ മുഖ്യമന്ത്രിക്കെതിരായി സ്വപ്ന ഉന്നയിക്കുന്നത് ആരോപണം മാത്രമാണെന്ന് സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ഹരജിയെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം. ഉച്ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News