ബാബാ സിദ്ദീഖിയുടെ കൊലപാതകം: ഫഡ്‌നാവിസിനെ ആഭ്യന്തര മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സഞ്ജയ് റാവത്ത്‌

നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം

Update: 2024-10-13 08:29 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബാ സിദ്ദീഖിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ ക്രമസമാധാന നിലതകർന്നെന്നും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. സംസ്ഥാന ഗവർണർ ഇടപെട്ട് ഫഡ്‌നാവിസിനെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

'മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തൻ്റെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതാണ് സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന പ്രശ്‌നത്തിന് കാരണം. ദേവേന്ദ്ര ഫഡ്‌നാവിസ് പൂർണ പരാജയമാണെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഗവര്‍ണര്‍ ഇടപെട്ട് അദ്ദേഹത്തെ ആ സ്ഥാനത്ത് നീന്ന് നീക്കണമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഭരണമുന്നണിയിലെ ഒരു നേതാവ് സുരക്ഷിതനല്ലെങ്കിൽ, സർക്കാരിന് എങ്ങനെയാണ് സാധാരണക്കാരെ സംരക്ഷിക്കാന്‍ കഴിയുക എന്ന് എൻസിപി ശരത് പവാര്‍ സംസ്ഥാന പ്രസിഡൻ്റ് ജയന്ത് പാട്ടീൽ ചോദിച്ചു. 

അതേസമയം ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയ് സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭാഗമാണെന്ന് പ്രതികൾ മൊഴി നൽകിയെന്നാണ് സൂചന. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടത്താൻ സംഘത്തിന് മൂന്ന് ലക്ഷം രൂപ മുൻകൂറായി ലഭിച്ചിരുന്നു . കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി മുംബൈയിൽ തങ്ങിയ പ്രതികൾ, ബാബ സിദ്ദീഖിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News