യു.പിയിൽ വിവാഹചടങ്ങിനിടെ വധു വെടിയേറ്റു മരിച്ചു
'ജയ്മാല' ചടങ്ങിന് ശേഷം വധുവായ കാജൽ മുറിയിലേക്ക് പോയെന്നും ഇതിനിടെയാണ് അജ്ഞാതനായ ഒരാളെത്തി മകൾക്ക് നേരെ വെടിയുതിർത്തതെന്നും പിതാവ് ഖുഭിറാം പ്രചാപതി മാധ്യമങ്ങളോട് പറഞ്ഞു.
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ വിവാഹചടങ്ങിനിടെ വധു വെടിയേറ്റു മരിച്ചു. മഥുരയിലെ മുബാരിക്പൂർ സ്വദേശിയായ കാജലാണ് വിവാഹദിവസം വെടിയേറ്റു മരിച്ചത്. മുൻ കാമുകനായ അനീഷ് എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒളിവിൽപോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
'ജയ്മാല' ചടങ്ങിന് ശേഷം വധുവായ കാജൽ മുറിയിലേക്ക് പോയെന്നും ഇതിനിടെയാണ് അജ്ഞാതനായ ഒരാളെത്തി മകൾക്ക് നേരെ വെടിയുതിർത്തതെന്നും പിതാവ് ഖുഭിറാം പ്രചാപതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ചതൊന്നും തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയും കൊല്ലപ്പെട്ട യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത് ഇതിനിടെയാണ് മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്. ഇതിൽ കുപിതനായ യുവാവ് വിവാഹവേദിയിലെത്തി യുവതിക്ക് നേരെ വെടിയുതിർക്കുകകയായിരുന്നു.