രാജ്യത്ത് ജി എസ് ടി വരുമാനത്തിൽ റെക്കോർഡ് വർധന
ജി.എസ്.ടി ആരംഭിച്ചതു മുതൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്.
Update: 2021-11-01 12:03 GMT
രാജ്യത്ത് ജി എസ് ടി വരുമാനത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ മാസങ്ങളിലെക്കാൾ 24 ശതമാനത്തിന്റെ വർധനവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. 1.30 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം . അതേസമയം 1,932 കോടിയാണ് കേരളത്തിൻറെ ജി.എസ്.ടി വരുമാനം.
ജി.എസ്.ടി ആരംഭിച്ചതു മുതൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. ഈ വർഷം ഏപ്രിലിലാണ് ഏറ്റവും ഉയർന്ന വരുമാനം രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുമാസമായി ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടിക്ക് മുകളിലാണ്. 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് അഥവാ ജി.എസ്.ടി നിലവിൽ വന്നത്.
തുടർച്ചയായി ജി.എസ്.ടി വരുമാനം ഉയരുന്നത് കോവിഡിന് ശേഷം രാജ്യത്തിന്റെ സാമ്പത്തികരംഗം തിരികെ വരുന്നതിന്റെ ലക്ഷമാണ് എന്നാണ് വിലയിരുത്തൽ.