ക്ലാസ് സമയത്തിൽ മാറ്റം, യൂണിഫോമിൽ ഇളവ്; മാർഗനിർദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം

ക്ലാസ് സമയം പുനക്രമീകരിക്കാനും പൊതുഗതാഗതം ഒഴിവാക്കാനും യൂണിഫോമിൽ ഇളവ് നൽകണമെന്നും നിർദേശങ്ങളിൽ പറയുന്നു.

Update: 2022-05-12 16:36 GMT
Editor : abs | By : Web Desk
Advertising

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് മാർഗ നിർദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് സമയം പുനക്രമീകരിക്കാനും പൊതുഗതാഗതം ഒഴിവാക്കാനും യൂണിഫോമിൽ ഇളവ് നൽകണമെന്നും നിർദേശങ്ങളിൽ പറയുന്നു. 

സ്‌കൂൾ സമയത്തിലും ദിനചര്യയിലും മാറ്റം

  • സ്‌കൂൾ സമയം രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചയ്ക്ക് മുമ്പ് അവസാനിപ്പിക്കണം
  • ദിവസേനയുള്ള സ്‌കൂൾ സമയത്തിൽ പിരീഡുകളുടെ എണ്ണം കുറയ്ക്കാം
  • സ്പോർട്സ്/മറ്റ് ഔട്ട്ഡോർ പ്രവർത്തനങ്ങൾ രാവിലത്തെ സമയങ്ങളിൽ ക്രമീകരിക്കാം
  • സ്‌കൂൾ അസംബ്ലി മേൽക്കൂരയുള്ള ഇടങ്ങളിലോ ക്ലാസ് മുറികളിലോ നടത്തണം.
  • സ്‌കൂൾ കഴിഞ്ഞ് പോകുമ്പോൾ ശ്രദ്ധ നൽകാം.


യാത്രാസൗകര്യം

  • സ്‌കൂൾ വാഹനങ്ങളിൽ അമിതതിരക്ക് പാടില്ല.
  • സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ വിദ്യാർഥികളെ കൊണ്ടുപോകാൻ പാടില്ല.
  • ബസ്/വാനിൽ കുടിവെള്ളവും പ്രഥമശുശ്രൂഷ കിറ്റും ഉണ്ടായിരിക്കണം.
  • കാൽനടയായി/സൈക്കിളിൽ സ്‌കൂളിൽ വരുന്ന വിദ്യാർഥിയകൾ തല മറയ്ക്കാൻ നിർദേശിക്കണം.
  • പൊതുഗതാഗതം ഒഴിവാക്കാനും വെയിലേൽക്കാതിരിക്കാനും മാതാപിതാക്കൾ കുട്ടികളെ കൂട്ടിക്കൊണ്ട് പോകണം
  • സ്‌കൂൾ ബസ്/വാൻ തണലുള്ള സ്ഥലത്ത് പാർക്ക് ചെയ്യാം.


 കുടിവെള്ളം

  • വിദ്യാർഥികൾ സ്വന്തം വെള്ളക്കുപ്പികൾ, തൊപ്പികൾ, കുടകൾ എന്നിവ കൈവശം വയ്ക്കണം
  • ഒന്നിലധികം സ്ഥലങ്ങളിൽ കുടിവെള്ളലഭ്യത സ്‌കൂൾ ഉറപ്പാക്കണം.
  • തണുത്ത വെള്ളം നൽകാൻ വാട്ടർ കൂളർ/മൺപാത്രങ്ങൾ ഉപയോഗിക്കാം.
  • അധ്യാപകർ വിദ്യാർഥികളെ വെള്ളം കുടിക്കാൻ ഓർമ്മിപ്പിക്കണം.
  • വീട്ടിലേക്ക് മടങ്ങുമ്പോൾ, വിദ്യാർഥികളുടെ കുപ്പികളിൽ വെള്ളമുണ്ടെന്ന് സ്‌കൂളുകൾ ഉറപ്പാക്കണം
  • ഉഷ്ണതരംഗത്തെ ചെറുക്കുന്നതിന് ജലാംശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകണം.
  • കുട്ടികൾ വേണ്ടരീതിയിൽ വെള്ളം കുടിക്കുന്നതോടെ, ശുചിമുറികളുടെ ഉപയോഗം വർധിച്ചേക്കാം, ശുചിമുറികളുടെ വൃത്തി സ്‌കൂൾ ഉറപ്പാക്കണം


ഭക്ഷണം

  • PM POSHAN-ന് കീഴിൽ ചൂടുള്ള ഭക്ഷണം കുട്ടികൾക്ക് നൽകണം. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് ചുമതലയുള്ള അധ്യാപകന് ഭക്ഷണം പരിശോധിക്കാവുന്നതാണ്.
  • പെട്ടെന്ന് പഴകുന്ന ഭക്ഷണം സ്‌കൂളിലേക്ക് കൊണ്ടുപോകരുതെന്ന് നിർദേശിക്കണം
  • സ്‌കൂളുകളിലെ കാന്റീനുകൾ ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • ലഘുഭക്ഷണം കഴിക്കാൻ കുട്ടികളെ ഉപദേശിക്കാം.


ക്ലാസ് റൂം

  • എല്ലാ ഫാനുകളും പ്രവർത്തനക്ഷമമാണെന്നും ശരിയായി വായുസഞ്ചാരമുള്ളതാണെന്നും ഉറപ്പാക്കണം.
  • സാധ്യമെങ്കിൽ പവർ ബാക്കപ്പിന്റെ ലഭ്യത ക്രമീകരിക്കാവുന്നതാണ്.
  • സൂര്യപ്രകാശം നേരിട്ട് ക്ലാസ് മുറിയിലേക്ക് കടക്കുന്നത് തടയാൻ കർട്ടനുകൾ/ പത്രങ്ങൾ മുതലായവ ഉപയോഗിക്കാം.
  • പരിസരം തണുപ്പിക്കാൻ പരമ്പരാഗത രീതികൾ സ്‌കൂൾ പിന്തുടരുകയാണെങ്കിൽ, അവ തുടരാം


യൂണിഫോം

  • അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രം ധരിക്കാൻ വിദ്യാർഥികളെ അനുവദിക്കാം.
  • നെക്ക് ടൈ പോലുള്ള യൂണിഫോം സംബന്ധിച്ച മാനദണ്ഡങ്ങളിൽ സ്‌കൂളുകൾ ഇളവ് വരുത്തണം.
  • ലെതർ ഷൂകൾക്ക് പകരം ക്യാൻവാസ് ഷൂസ് അനുവദിക്കാം.
  • വിദ്യാർഥികൾ ഫുൾസ്ലീവ് ഷർട്ട് ധരിക്കുന്നത് അഭികാമ്യം


പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ

  • ORS ലായനി, പഞ്ചസാര ലായനി എന്നിവയുടെ സാഷെകൾ സ്‌കൂളുകളിൽ ലഭ്യമാക്കണം.
  • പ്രഥമ ശുശ്രൂഷ നൽകാൻ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് പരിശീലനം നൽകണം.
  • അവശ്യ മെഡിക്കൽ കിറ്റുകൾ സ്‌കൂളിൽ ലഭ്യമാക്കണം.

 വിദ്യാർഥികൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും

  • ഉഷ്ണക്കാറ്റുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ സ്‌കൂളിലെ പ്രമുഖ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കണം. ഇവയിൽ ഇനിപറയുന്നത് ഉൾപ്പടുത്താം

ചെയ്യേണ്ടത്:

  • ആവശ്യത്തിന് വെള്ളം കുടിക്കുക
  • വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പാനീയങ്ങൾ ഉപയോഗിക്കുക.
  • കനം കുറഞ്ഞ, ഇളം നിറമുള്ള, അയഞ്ഞ, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • തുണി, തൊപ്പി അല്ലെങ്കിൽ കുട മുതലായവ ഉപയോഗിച്ച് നിങ്ങളുടെ തല മറയ്ക്കുക.
  • കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരുക

ചെയ്യരുതാത്തത്

  • ഒഴിഞ്ഞ വയറിലോ ഭക്ഷണം കഴിച്ചതിനു ശേഷമോ പുറത്തിറങ്ങരുത്
  • വെയിലത്ത് പോകുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ഉച്ചയ്ക്ക്
  • ഉച്ചയ്ക്ക് പുറത്ത് പോകുമ്പോൾ ആയാസകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കുക
  • ചെരുപ്പിടാതെ പുറത്തിറങ്ങരുത്
  • ജങ്ക് / പഴകിയ / എരിവുള്ള ഭക്ഷണം കഴിക്കരുത്


പരീക്ഷാകേന്ദ്രങ്ങൾ

  • കുട്ടികളെ പരീക്ഷാ ഹാളിൽ സുതാര്യമായ വാട്ടർ ബോട്ടിൽ കൊണ്ടുവരാൻ അനുവദിക്കാം.
  • പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് എളുപ്പത്തിൽ കുടിവെള്ളം ലഭ്യമാക്കണം
  • പരീക്ഷാ ഹാളുകൾക്ക് ഫാനുകൾ നൽകാം.
  • പരീക്ഷാ കേന്ദ്രങ്ങളെ പ്രാദേശിക ആരോഗ്യ പ്രവർത്തകരുമായും മെഡിക്കൽ സെന്ററുകളുമായും ബന്ധിപ്പിക്കണം.


റസിഡൻഷ്യൽ സ്‌കൂളുകൾ

മേൽപ്പറഞ്ഞവ കൂടാതെ, റസിഡൻഷ്യൽ സ്‌കൂളുകൾ ഇനിപ്പറയുന്ന അധിക നടപടികൾ കൈക്കൊള്ളാം:

  • വേനൽക്കാലവുമായി ബന്ധപ്പെട്ട സാധാരണ രോഗങ്ങൾക്കുള്ള അവശ്യ മരുന്നുകൾ സ്റ്റാഫ് നഴ്‌സിന്റെ പക്കൽ ഉണ്ടായിരിക്കണം.
  • ചൂട് തടയുന്നത് സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകാം.
  • ഡോർമിറ്ററികളിലെ ജനലുകൾക്ക് കർട്ടനുകൾ നൽകണം.
  • നാരങ്ങ, വെണ്ണ പാൽ, ഉയർന്ന ജലാംശമുള്ള സീസണൽ പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  • എരിവുള്ള ഭക്ഷണം ഒഴിവാക്കണം.
  • ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും ഡൈനിംഗ് ഹാളിലും ജലത്തിന്റെയും വൈദ്യുതിയുടെയും തുടർച്ചയായ ലഭ്യത ഉറപ്പാക്കണം.
  • സ്പോർട്സ്, ഗെയിംസ് പ്രവർത്തനങ്ങൾ വൈകുന്നേരം നടത്തണം.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News