അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിയുടെ ഹരജിയിൽ ഗുജറാത്ത് ഹൈക്കോടതി വിധി നാളെ

മോദി പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത അപകീർത്തിക്കേസിലെ അപ്പീലിലാണ് വിധി

Update: 2023-07-06 17:16 GMT
Advertising

ഗാന്ധിനഗർ: അപകീർത്തിക്കേസിലെ ശിക്ഷാവിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ ഹരജിയിൽ ഗുജറാത്ത് ഹൈക്കോടതി വിധി നാളെ. കർണാടകയിൽ വെച്ച് രാഹുൽ നടത്തിയ മോദി പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത അപകീർത്തിക്കേസിലെ അപ്പീലിലാണ് വിധി. സൂറത്ത് കോടതി രണ്ടു വർഷം തടവ് നൽകിയതിനെതിരെയാണ് കോൺഗ്രസ് നേതാവ് അപ്പീൽ നൽകിയിരുന്നത്.

നേരത്തെ വേനലവധിക്ക് ശേഷം വിധി പറയുമെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എം.പി സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിൻറെ ബെഞ്ചാണ് രാഹുലിന്റെ ഹരജി പരിഗണിക്കുന്നത്. രാഹുലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയും പരാതിക്കാരനായ പൂർണേഷ് മോദി എംഎൽഎക്കായി നിരുപം നാനാവതിയും ഹാജരായിരുന്നത്.

2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് ശേഷമേ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കുകയുളളു.


Full View

Gujarat High Court to pronounce judgment on Rahul Gandhi's defamation case tomorrow

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News