ഹരിയാന സംഘർഷം: ബജ്‌റംഗ്ദൾ നേതാവ് ബിട്ടു ബജ്‌റംഗി അറസ്റ്റിൽ

ജൂലൈ 31ന് ബജ്‌റംഗ്ദൾ റാലിക്ക് മുമ്പ് പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചതിന് ബിട്ടു ബജ്‌റംഗിക്കെതിരെ കേസെടുത്തിരുന്നു.

Update: 2023-08-15 15:54 GMT
Advertising

ന്യൂഡൽഹി: ബജ്‌റംഗ്ദൾ നേതാവും മോനു മനേസറിന്റെ അനുയായിയുമായ ബിട്ടു ബജ്‌റംഗി അറസ്റ്റിൽ. ഹരിയാന സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രകോപനപരവും വർഗീയ വിദ്വേഷം വളർത്തുന്നതുമായ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ആഗസ്റ്റ് ഒന്നിന് ബിട്ടു ബജ്‌റംഗിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫരീദാബാദിലെ വീട്ടിൽവെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഹരിയാനയിലെ നൂഹിൽ ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്‌റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തതായാണ് വിവരം.

ബജ്‌റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് ബിട്ടു ബജ്‌റംഗി പ്രകോപനപരമായ വീഡിയോകൾ നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സ്വയം പ്രഖ്യാപിത പശുസംരക്ഷകനായ മോനു മനേസറിന്റെ അനുയായിയാണ് ബിട്ടു ബജ്‌റംഗി. ബജ്‌റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് മുസ്‌ലിം സമുദായത്തിനെതിരെ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ട് വർഗീയ സംഘർഷത്തിന് പ്രേരിപ്പിച്ചുവെന്നാണ് ബിട്ടു ബജ്‌റംഗിക്കെതിരായ എഫ്.ഐ.ആറിൽ പറയുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News