ഹരിയാനയിൽ കോൺഗ്രസ് തിരിച്ചെത്തും; ജമ്മു കശ്മീരിൽ കോൺഗ്രസ്- എൻ.സി സഖ്യമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ
ഹരിയാനയിൽ 55 മുതൽ 65 വരെ സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് മിക്ക ഏജൻസികളുടെയും പ്രവചനം
ന്യൂഡൽഹി: ബിജെപിയെ അപ്രസക്തമാക്കി ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ജമ്മു കശ്മീരിൽ കോൺഗ്രസ്- നാഷനൽ കോൺഫറൻസ് സഖ്യം മികച്ച വിജയം കൈവരിക്കുമെന്നും എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനയിൽ ബിജെപി അപ്രസക്തമാകുമെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നുമാണ് മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം പ്രവചിച്ചിരിക്കുന്നത്. ബിജെപി പരമാവധി 24 സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രധാനപ്പെട്ട എജൻസികളുടെ പ്രവചനം.
90 മണ്ഡലങ്ങളുള്ള ഹരിയാനയിൽ 55 മുതൽ 62 വരെ സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് മെട്രിസിന്റെ പ്രവചനം. ബിജെപി 18 മുതൽ 24 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും ഐഎൻഎൽഡി മൂന്ന് മുതൽ ആറ് വരെ സീറ്റ് നേടുമെന്നും അവർ പ്രവചിക്കുന്നു. കഴിഞ്ഞ തവണ പത്ത് സീറ്റ് വരെ നേടിയ ജെജെപി മൂന്ന് സീറ്റിൽ ഒതുങ്ങുമെന്നാണ് മെട്രിസ് പ്രവചിക്കുന്നത്.അതേസമയം, മറ്റുള്ളവർ 2 മുതൽ 5 വരെ സീറ്റുകൾ നേടും.
ടൈംസ് നൗ സർവെയും ഹരിയാനയിൽ കോൺഗ്രസിന് 55 മുതൽ 65 വരെയുള്ള സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ സർവെയും കോൺഗ്രസിന് അനുകൂലമാണ്. 55 മുതൽ 62 വരെയുള്ള സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 18 മുതൽ 24 വരെയുള്ള സീറ്റുകളിലൊതുങ്ങും. മറ്റുള്ളവർ 5 മുതൽ 14 വരെ സീറ്റ് നേടുമെന്നാണ് വിലയിരുത്തൽ. ന്യൂസ് 18 സർവെയിലും കോൺഗ്രസിനാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. കോൺഗ്രസ് 59 സീറ്റുകളിൽ ജയിക്കുമ്പോൾ ബിജെപി 21 ൽ ഒതുങ്ങും. മറ്റുള്ളവർ 2 സീറ്റുകൾ നേടും. ന്യൂസ് 24 ചാണക്യ കോൺഗ്രസിന് 44 മുതൽ 54 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 19 മുതൽ 29 ഉം മറ്റുള്ളവർ 4 മുതൽ 9 വരെ സീറ്റും നേടുമെന്നും അവർ പ്രവചിക്കുന്നു.ദൈനിക് ഭാസ്കർ പ്രവചനം: കോൺഗ്രസ് - 44-54,ബിജെപി - 15-29, ജെജെപി - 0-1,മറ്റുള്ളവർ - 4-9. ധ്രുവ് റിസർച്ച് പ്രവചനം: കോൺഗ്രസ് - 50-64, ബിജെപി - 22-32, ജെജെപി - 1,മറ്റുള്ളവർ - 2-8. ഹരിയാനയിൽ ആം ആദ്‌മി പാർട്ടി സീറ്റൊന്നും നേടില്ലെന്ന് എക്സിറ്റ് പോൾ സർവേകൾ പറയുന്നത്.
ജമ്മു കശ്മീരിൽ 90 അംഗ നിയമസഭയിൽ ഇൻഡ്യാ സഖ്യം 46 മുതൽ 50 വരെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് പീപ്പിൾസ് പൾസ് പറയുന്നു. എൻഡിഎ സഖ്യം 23-27 വരെ സീറ്റുകൾ നേടും. പിഡിപി 7 മുതൽ 11 വരെ സീറ്റുകളിലൊതുങ്ങുമെന്ന് പ്രവചനം. മറ്റുള്ളവർ 4 മുതൽ ആറ് വരെയുള്ള സീറ്റുകൾ നേടും. ജമ്മു കശ്മീർ ജമാഅത്തെ ഇസ്‍ലാമി അടക്കമുള്ള പാർട്ടികളും നിർണായകമാവുമെന്നാണ് വിലയിരുത്തൽ. ജമ്മുകശ്മീരിൽ നാഷണൽ കോൺഫറൻസ് 28 മുതൽ 30 വരെയുള്ള സീറ്റുകൾ നേടുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. ബിജെപി 28 മുതൽ 30 വരെ സീറ്റുകൾ നേടുമ്പോൾ കോൺഗ്രസ് 3 മുതൽ 6 സീറ്റുകളിലൊതുങ്ങും. പിഡിപിക്ക് 5 മുതൽ 7 സീറ്റുകൾ ലഭിക്കുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.
ഗുലിസ്ഥാൻ ന്യൂസിന്റെ പ്രവചനമനുസരിച്ച് കോൺഗ്രസ് മൂന്ന് മുതൽ ആറ് വരെ സീറ്റുകളും നാഷണൽ കോൺഫറൻസ് 28 മുതൽ 30 വരെയുള്ള സീറ്റുകളും നേടും. പിഡിപി അഞ്ച് മുതൽ 7 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎ സഖ്യം 28 മുതൽ 30 വരെയുള്ള സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർക്ക് 8 മുതൽ 16 വരെ സീറ്റുകളാണ് അവർ പ്രവചിച്ചിരിക്കുന്നത്.
ഹരിയാന- 90 സീറ്റ്
ധ്രുവ് റിസർച്ച്
- കോൺഗ്രസ് – 50–64
- ബിജെപി – 22–31
- ജെജെപി- 1
- മറ്റുള്ളവർ – 0
ദൈനിക് ഭാസ്കർ
- കോൺഗ്രസ് - 44-54
- ബിജെപി - 15-29
- ജെജെപി - 0-1
- മറ്റുള്ളവർ - 4-9
പീപ്പിൾസ് പൾസ്
- കോൺഗ്രസ് - 49-61
- ബിജെപി - 20-32
- ജെജെപി - 0
- മറ്റുള്ളവർ - 3-5
റിപ്പബ്ലിക്
- കോൺഗ്രസ് 55-62
- ബിജെപി 18-24
- ജെജെപി 0-3
- മറ്റുള്ളവർ 3-6
ജമ്മു കശ്മീർ -90 സീറ്റ്
ഇന്ത്യാടുഡേ
- എൻസി- കോൺഗ്രസ് - 40-48
- ബിജെപി - 27 -32
- പിഡിപി - 6-12
- മറ്റുള്ളവർ- 6-11
ടൈംസ് നൗ
- എൻസി- കോൺഗ്രസ് - 31-36
- ബിജെപി - 28-30
- പിഡിപി -5-7
- മറ്റുള്ളവർ- 8-16
റിപ്ലബ്ലിക്
- കോണ്‍ഗ്രസ് -എൻസി - 31-36
- ബിജെപി 28-30
- പിഡിപി - 5-7
- മറ്റുള്ളവര്‍- 8-16
ഇൻഡ്യാ ടിവി
- കോണ്‍ഗ്രസ് -എൻസി - 35- 45
- ബിജെപി- 24-34
- മറ്റുള്ളവർ - 16-26
കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു.