നൂഹിൽ വി.എച്ച്.പി നീക്കത്തിന് തിരിച്ചടി; വിവാദ ഘോഷയാത്ര വീണ്ടും നടത്താൻ അനുമതി നിഷേധിച്ചു

ആഗസ്റ്റ് 28ന് നടത്താനിരുന്ന യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്.

Update: 2023-08-23 11:08 GMT
Advertising

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ സംഘർഷത്തിന് തുടക്കമിട്ട ബ്രിജ് മണ്ഡൽ ജല അഭിഷേക് യാത്ര വീണ്ടും നടത്താനുള്ള വി.എച്ച്.പി നീക്കത്തിന് തിരിച്ചടി. ആഗസ്റ്റ് 28ന് നടത്താനിരുന്ന യാത്രയ്ക്ക് ഹരിയാന സർക്കാർ അനുമതി നിഷേധിച്ചു.

പ്രദേശത്തെ ക്രമസമാധാനം തകരാറിലാകുമെന്ന് ലോക്കൽ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ആശങ്ക പ്രകടിപ്പിച്ചതാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.  സംഘാടകർ സമർപ്പിച്ച അപേക്ഷ നുഹ് ഡെപ്യൂട്ടി കമ്മീഷണറാണ് നിരസിച്ചത്. 

ജൂലൈ 31ന് വിഎച്ച്പി സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ഘോഷയാത്രയ്ക്ക് പിന്നാലെയാണ് നൂഹിൽ വ്യാപക സംഘർഷം അരങ്ങേറിയത്. സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ വിവിധ എഫ്ഐആറുകളിലായി 260 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തെ തുടർന്ന് നിർത്തിവെച്ച യാത്ര ആഗസ്റ്റ് 28 ന് വീണ്ടും നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രഹസ്യാന്വേഷണ ഏജൻസികൾക്ക് പുറമെ സമാധാന കമ്മിറ്റിയും രംഗത്തുവന്നിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News