വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസും സി.പി.എമ്മും പരാതി നൽകും

മോദിയെ പോലെ പ്രധാനമന്ത്രി പദത്തിന്റെ അന്തസിടിച്ച മറ്റൊരാൾ ചരിത്രത്തിലില്ലെന്ന് ഖാർഗെ

Update: 2024-04-22 03:09 GMT
Editor : Lissy P | By : Web Desk
Advertising

 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും പരാതി നൽകും. നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. മോദി പറയുന്നത് നുണയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദിയെ പോലെ പ്രധാനമന്ത്രി പദത്തിന്റെ അന്തസിടിച്ച മറ്റൊരാൾ ചരിത്രത്തിലില്ലെന്നും ഖാർഗെ പറഞ്ഞു.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്.  രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശങ്ങൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ്‌ മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചു.

വിവാദ പ്രസംഗത്തിനെതിന് പിന്നാലെ മോദിക്ക് എതിരെ കോൺഗ്രസ്‌ രംഗത്ത് വന്നു.ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു എന്ന്‌ രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു

ആദ്യ ഘട്ടത്തിൽ പോളിംഗ് ശതമാനം കുറഞ്ഞതിൽ ബി.ജെ.പി ആശങ്കയിലാണ്. ഇതേ തുടർന്നാണ് വർഗീയ പരാമർശങ്ങൾ ബിജെപി നടത്തുന്നത് എന്ന വിമർശനവും ശക്തമാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News