ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; പ്രതിഷേധമറിയിച്ച് വിദ്യാർത്ഥി സംഘടനകൾ
എസ് ഐ ഒ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എസ് എഫ് ഐ തുടങ്ങിയ സംഘടനകളാണ് മാർച്ച് നടത്തിയത്
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ. എസ് ഐ ഒ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എസ് എഫ് ഐ തുടങ്ങിയ സംഘടനകളാണ് മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ബി ജെ പി നേതാക്കളടക്കം പങ്കെടുത്ത ധർമ്മ സൻസദ് മതസമ്മേളനത്തിൽ കടുത്ത വിദ്വേഷ പ്രസംഗങ്ങളാണ് നടന്നത്. മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തും ഹിന്ദുരാജ്യത്തിനായി പ്രതിജ്ഞയെടുത്തുമുള്ള സമ്മേളനത്തിന്റെ വീഡിയോകൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേർക്കെതിരെ കേസ് എടുത്തെങ്കിലും ആരെയും അറസ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഡൽഹി ഉത്തരാഖണ്ഡ് ഭവനിലേക്ക് വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തിയത്.
പരിപാടി സംഘടിപ്പിച്ച നരസിംഹനന്ദ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജാമിയ നഗറിലും പ്രതിഷേധം നടന്നു. സാമൂഹ്യ പ്രവർത്തകയായ ശബാന ഹാഷ്മി, സഫിയ മെഹ്ദി തുടങ്ങിയവർ പങ്കെടുത്തു.