അപകീര്‍ത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ 2018ലാണ് കേസെടുക്കുന്നത്

Update: 2024-08-12 01:31 GMT
Editor : Jaisy Thomas | By : Web Desk
Rahul Gandhi
AddThis Website Tools
Advertising

ഡല്‍ഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ 2018ലാണ് കേസെടുക്കുന്നത്.

ജൂലൈ 26 ന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പാർലമെന്‍റ് നടപടിക്രമങ്ങൾ തുടരുന്നതിനാൽ ഇളവ് അനുവദിക്കുകയായിരുന്നു. കർണാടക തെരഞ്ഞെടുപ്പു വേളയിലെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതി നൽകിയത്. കേസിൽ ഫെബ്രുവരി 20ന് രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. 2018ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം. അമിത് ഷാ കൊലക്കേസ് പ്രതി എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

Web Desk

By - Web Desk

contributor

Similar News