ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽപ്രദേശിൽ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു
ഹിമാചൽപ്രദേശിൽ 10 വീടുകൾ ഒലിച്ചുപോയി
Update: 2023-06-26 05:30 GMT
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയത്. ഹിമാചൽപ്രദേശിലെ സോളനിൽ ഉരുൾപൊട്ടി രണ്ടുപേർ മരിച്ചു. 10 വീടുകൾ ഒലിച്ചുപോയി.
ഇരുനൂറോളം ആളുകളാണ് ഇവിടെ കുടങ്ങിക്കിടക്കുന്നത്. എൻ.ഡി.ആർ.എഫിന്റെ പ്രത്യേക സംഘങ്ങളെ ഹിമാചൽപ്രദേശിലേക്ക് അയച്ചിട്ടുണ്ട്. ഇവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.
മണാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരവധി വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നണ്ട്. ഉത്തരാഖണ്ഡിലും കനത്ത മഴയെ തുടർന്ന് രണ്ടുപേർ മരിച്ചു. ഒരാൾ മിന്നലേറ്റാണ് മരിച്ചത്. അസമിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ നിരവധിപേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.