ഹെലികോപ്റ്റർ അപകടം: ആറുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

മലയാളി ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന്റേത് ഉൾപ്പെടെയുള്ള മൃതദേഹമാണ് തിരിച്ചറിഞ്ഞത്

Update: 2021-12-11 04:33 GMT
Advertising

ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സൈനികരിൽ ആറുപേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലയാളി ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന്റേത് ഉൾപ്പെടെയുള്ള മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വിങ് കമാൻഡർ ചൗഹാൻ, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, ലാൻസ് നായിക് ബി സായ് തേജ, ലാൻസ് നായിക് വിവേക് കുമാർ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. നേരത്തെ ബിപിൻ റാവത്ത്, ഭാര്യ മധുലിമ റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞ് ഡൽഹിയിൽ സംസ്‌കരിച്ചിരുന്നു.

Full View

അതിനിടെ, ജൂനിയർ വാറൻറ് ഓഫീസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. കേന്ദ്രസഹമന്ത്രി വി മുരളീധരൻ മൃതദേഹത്തെ ഡൽഹിയിൽ നിന്ന് അനുഗമിക്കും. കേരള അതിർത്തിയിൽ വെച്ച് മന്ത്രിമാരായ കെ രാജനും കൃഷ്ണൻകുട്ടിയും പ്രദീപിന്റെ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് നേരത്തെ സന്ദേശം ലഭിച്ചിരുന്നു. സൂളൂർ വ്യോമത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്.11 മണി മുതൽ സുളൂർ വ്യോമസേന സ്റ്റേഷനിൽ പൊതു ദർശനം നടക്കും. പിന്നീട് 12 മണിക്ക് റോഡ് മാർഗം തൃശ്ശൂരിലേക്ക് കൊണ്ട് വരും. നാലു മണിയോടെ പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളിൽ പൊതു ദർശനത്തിന് അവസരമൊരുക്കും. ശേഷം വീട്ടു വളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടത്തും. ഡിഎൻഎ പരിശോധന പൂർത്തിയാക്കാൻ കാല താമസം വന്നതോടെയാണ് മൃതദേഹം നേരത്തെ കൊണ്ട് വരാൻ കഴിയാതിരുന്നത്.

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 യാത്രികരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കം 13 പേരും മരിച്ചിരുന്നു. രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. തൃശ്ശൂർ സ്വദേശിയാണ് ഇദ്ദേഹം. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്.

Helicopter crash: Six bodies identified

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News