സിദ്ദുവിനോട് ഹൈക്കമാന്‍ഡിന് അതൃപ്തി; രാജി സ്വീകരിച്ചേക്കും

രാജിക്കാര്യത്തിൽ സിദ്ദുവുമായി അനുരഞ്ജന ചർച്ച വേണ്ടെന്ന നിലപാടിലേക്കും ഹൈക്കമാന്‍ഡ് എത്തി

Update: 2021-09-29 08:23 GMT
Advertising

കൂടിയാലോചന നടത്താതെ പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചതിൽ നവജോത് സിങ് സിദ്ദുവിനോട് ഹൈക്കമാൻഡിന് അതൃപ്തി. സിദ്ദുവിന്‍റെ രാജി സ്വീകരിക്കാനാണ് സാധ്യത. എന്നും പഞ്ചാബിനായി നിലകൊള്ളുമെന്ന് സിദ്ദു പ്രതികരിച്ചു.

പഞ്ചാബിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള സിദ്ദുവിന്‍റെ രാജി ഹൈക്കമാന്‍ഡില്‍ വലിയ അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജിക്കാര്യത്തിൽ സിദ്ദുവുമായി അനുരഞ്ജന ചർച്ച വേണ്ടെന്ന നിലപാടിലേക്കും ഹൈക്കമാന്‍ഡ് എത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്തി ചരൺ ദിത്ത് സിങ് ചന്നിക്ക് പൂർണ പിന്തുണയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. കൂടുതൽ എംഎൽഎമാരും പാർട്ടി നേതാക്കളും രാജി വെയ്ക്കാതിരിക്കാനുള്ള നീക്കങ്ങളാണ് ഹരീഷ് റാവത്ത് വഴി പഞ്ചാബിൽ എഐസിസി നടത്തുന്നത്. അതിനിടെ ആരോടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സിദ്ദു അവസാന ശ്വാസം വരെ സത്യത്തിനായി പോരാട്ടം തുടരുമെന്നും അറിയിച്ചു

സിദ്ദുവിനെ അനുകൂലിക്കുന്ന നേതാക്കൾ രാജി തീരുമാനം പിൻവലിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. മന്ത്രിമാരായ അമരീന്ദർ സിങ് രാജയും പർഗത് സിങും സിദ്ദുവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ അസ്ഥിരത ഉണ്ടാക്കുന്നത് ദോഷം ചെയ്യുമെന്ന വിമർശനവുമായി മുതിർന്ന നേതാവ് മനീഷ് തിവാരി രംഗത്തെത്തി.

കളങ്കിതരോട് വിട്ടുവീഴ്ചക്കില്ലെന്ന് സിദ്ദു

ധാര്‍മികതയുടെ കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് സിദ്ദു. പ്രശ്നങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുക എന്ന തത്വമാണ് ഇത്രയും കാലം പഞ്ചാബ് കോണ്‍ഗ്രസില്‍ നിലനിന്നിരുന്നത്. എന്നാല്‍ ധാര്‍മികതയുടെ കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.

'ഒരുപാട് കാലമായി പഞ്ചാബിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ വലിയ പോരാട്ടങ്ങളിലാണ്. കളങ്കിതരായ നേതാക്കളെ കൊണ്ടും ഉദ്യോഗസ്ഥരെക്കൊണ്ടും നിറഞ്ഞ ഒരു സംവിധാനം ഇനിയുമിങ്ങനെ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്.പ്രശ്നങ്ങളില്‍ വിട്ടുവീഴ്ച എന്ന തത്വമാണ് ഇത് വരെ പഞ്ചാബ് കോണ്‍ഗ്രസ് സ്വീകരിച്ച് പോന്നത്. എന്നാല്‍ ധാര്‍മികതയുടെ കാര്യത്തില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. എനിക്ക് എന്‍റേതായ മൂല്യങ്ങളുണ്ട്. അവ മുറുകെപ്പിടിച്ച് ഞാന്‍ നിലകൊള്ളും. പഞ്ചാബിനായി പോരാട്ടം തുടരും '. 


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News