ഡൽഹി സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം; എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിക്കെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി

സർവകലാശാലയിൽ നിന്ന് പുറത്താക്കിയ ലോകേഷ് ചുഗിന്‍റെ പ്രവേശനം പുനഃസ്ഥാപിക്കാൻ കോടതി നിർദേശം നൽകി

Update: 2023-04-27 09:01 GMT
Advertising

ന്യൂ ഡല്‍ഹി:ഡൽഹി സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ച് ഡീ ബാർ ചെയ്ത എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗിനെതിരായ സർവകലാശാല നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി. സംഭവത്തെ തുടർന്ന് സർവകലാശാലയിൽ നിന്ന് പുറത്താക്കിയ ലോകേഷ് ചുഗിന്‍റെ പ്രവേശനം പുനഃസ്ഥാപിക്കാൻ കോടതി നിർദേശം നൽകി.

ജനുവരി 27നായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന് ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാലയിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ഥികള്‍ പ്രദര്‍ശനവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല നടപടി സ്വീകരിച്ചിരിക്കുന്നത്. അതേ സമയം ഡോക്യുമെന്‍ററി പ്രദർശനം നടന്നപ്പോൾ താൻ ക്യാമ്പസിൽ ഇല്ലായിരുന്നു എന്നാണ് ലോകേഷ് ചുഗ് പറയുന്നത്. സംഭവത്തില്‍ മറ്റു ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി സര്‍വകലാശാല അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News