ഹിജാബ് വിലക്ക്; വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹിജാബിന് പിന്തുണയുമായി വിവിധ സംഘടനകൾ രംഗത്തെത്തി. ദളിത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ജെയ് ബിം മുദ്രാവാക്യം ഉയർത്തിയായിരുന്നു പിന്തുണ

Update: 2022-02-08 04:26 GMT
Advertising

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാണ്‌.

ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പി.യു കോളജിലാണ് കഴിഞ്ഞ മാസം ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. വിദ്യാർഥികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു സംഘ് പരിവാർ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് പ്രശ്നത്തിൻ്റെ തുടക്കം. ഇതിന് പിന്നാലെ കൂടുതൽ കോളജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇതോടെ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. തുടർന്ന് ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിൽ പ്രതിഷേധവും ശക്തമായി.

ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ

അതേ സമയം ഹിജാബിന് പിന്തുണയുമായി വിവിധ സംഘടനകൾ രംഗത്തെത്തി. ദളിത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ജെയ് ബിം മുദ്രാവാക്യം ഉയർത്തിയായിരുന്നു പിന്തുണ. ഹിജാബിന് പിന്തുണ നൽകി മുസ്ലിം വിദ്യാർഥികളോടൊപ്പം മറ്റ് വിദ്യാർഥികളും ഹിജാബ് ധരിച്ച് കോളേജിലെത്തി. 

കുന്ദാപൂരിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ തിങ്കളാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രത്യേക ക്ലാസുമുറികളിൽ ഇരുത്തിയിരുന്നു.  ഇവർക്ക് ക്ലാസുകളിൽ പങ്കെടുക്കാനായില്ല. പരീക്ഷകൾക്ക് രണ്ടുദിവസം മാത്രമാണ് ബാക്കിനിൽക്കുന്നതെന്നും ക്ലാസിൽ കയറാൻ അനുവദിക്കണമെന്നും പ്രിൻസിപ്പലിനോട് വിദ്യാർഥിനികൾ അഭ്യർഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News