'അദാനി ഗ്രൂപ്പിന്‍റെ ഷെൽ കമ്പനികളിൽ നിക്ഷേപം'; സെബി ചെയർപേഴ്‌സണെതിരെ ഹിൻഡൻബർഗ്

സെബി ചെയർ പേഴ്‌സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തൽ

Update: 2024-08-10 19:20 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡൽഹി: സെക്യുരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സണെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിപ്പോര്‍ട്ട്. സെബി ചെയർ പേഴ്‌സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തൽ. അദാനിക്കെതിരായ അന്വേഷണത്തിൽ മന്ദഗതി നേരിടുന്നതും നടപടികളെ ഭയക്കാതെ അദ്ദേഹം ലാഘവത്തിൽ കാര്യങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതും ഈ ബന്ധത്താലാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

രഹസ്യ കമ്പനികളിൽ 2015നാണ് മാധബി ബുച്ചും ഭർത്താവ് ധവൽ ബുച്ചും നിക്ഷേപം ആരംഭിച്ചത്. 2017 മുതൽ മാധബി ബുച്ച് സെബിയിൽ പൂർണ സമയ അംഗമായതോടെ അക്കൗണ്ട് ഭർത്താവിന്റെ പേരിൽ മാത്രമായി. ഇതിനായി നൽകിയ കത്തും ഹിൻഡൻബർഗ് പുറത്തുവിട്ടു.

ഇന്ത്യയെ കുറിച്ചുള്ള വമ്പൻ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബര്‍ഗിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ഏറെ കോളിളക്കം സൃഷ്ടിച്ച അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് വിവരങ്ങളും മുന്‍പ് ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നു. 2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഓഹരിമൂല്യത്തിൽ കൃത്രിമം കാണിച്ചെന്നായിരുന്നു പ്രധാന വെളിപ്പെടുത്തൽ. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചുവെന്നായിരുന്നു കണ്ടെത്തൽ.


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News