ഗ്യാൻവാപി മസ്ജിദില്‍ ദിവസവും അഞ്ച് തവണ പൂജ ചെയ്യുമെന്ന് വ്യാസ് കുടുംബം

പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്

Update: 2024-02-02 01:11 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ ദിവസവും അഞ്ച് തവണ പൂജകർമങ്ങൾ നടത്തുമെന്ന് വ്യാസ് കുടുംബം. ദിവസവും അഞ്ച് തവണ ആരതി നടത്താനാണ് തീരുമാനം. പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതിന് ശേഷം ഇന്നലെ പൂജകൾക്ക് തുടക്കം കുറിച്ചിരുന്നു. ഇന്ന് മുതൽ പുലർച്ചെ 3:30, ഉച്ചയ്ക്ക് 12, വൈകുന്നേരം 4, രാത്രി 7 നും രാത്രി 10:30 നും പൂജ നടത്താനാണ് തീരുമാനം.

കാശി വിശ്വനാഥ് ട്രസ്റ്റ്‌ ശിപാർശ ചെയ്ത പൂജാരി പൂജകർമങ്ങൾ നടത്തണമെന്നാണ് കോടതി നിർദേശം. കൂടുതൽ പേർ പൂജകളിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. വാരാണസി ജില്ലാകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി എത്രയും വേഗം പരിഗണിക്കുമെന്നാണ് മസ്ജിദ് കമ്മിറ്റി പ്രതീക്ഷ.

അടിയന്തരമായി ഇന്നലെ രാത്രി ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ മസ്ജിദ് കമ്മിറ്റി സമീപിച്ചിരുന്നു. എന്നാൽ അഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ആയിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സുപ്രിംകോടതി രജിസ്ട്രാർ മുഖേന അറിയിച്ചത്. ഏഴ് ദിവസത്തിനകം പൂജ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടെ നിർദേശിക്കുകയായിരുന്നു. എന്നാൽ, ഇറങ്ങിയ ഉടൻ തന്നെ ക്രമീകരങ്ങൾ ഒരുക്കിനൽകി. കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി മുസ്‍ലിം സംഘടനകൾ രംഗത്തെത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News