കർണാടകയിൽ '2002 ഗുജറാത്ത്' ആവർത്തിക്കണമെന്ന് തീവ്ര ഹിന്ദുത്വ നേതാവ്

നേരത്തെയും വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധിയുള്ള സംഘമാണ് എച്ച്‌.ജെ.വി

Update: 2023-08-21 11:37 GMT
Advertising

കർണാടകയിൽ '2002ലെ ഗുജറാത്ത് കലാപം' ആവർത്തിക്കണമെന്ന് തീവ്ര ഹിന്ദുത്വ നേതാവ്. കർണാടകയിലെ ബാഗൽകോട്ടിൽ നടന്ന പൊതുയോഗത്തിലാണ് ഹിന്ദു ജാഗരൺ വേദികെ നേതാവ് വിദ്വേഷ പ്രസംഗം നടത്തിയത്. 2002-ൽ ഗുജറാത്തിൽ നടന്ന സംഭവങ്ങൾ ആവർത്തിക്കണമെന്ന് ആർഎസ്എസ് അനുബന്ധ സംഘടനയുടെ പരിപാടിയിൽ പ്രസംഗകൻ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദുത്വ വാച്ച് ട്വിറ്ററിൽ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചു.

നേരത്തെയും വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധിയുള്ള സംഘമാണ് എച്ച്‌.ജെ.വി. മതവികാരം വൃണപ്പെടുത്തിയതിന് 2017ൽ എച്ച്‌ജെവി നേതാവ് ജഗദീഷ് കരാന്തെയെ ബംഗളൂരുവിൽ വെച്ച് ദക്ഷിണ കന്നഡ പൊലീസ് അറസ്റ്റ് ചെയ്തതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘമാണ് ഹിന്ദു ജാഗരൺ വേദികെ. 2021ൽ കർണാടകയിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്ന സംഘർഷത്തിന് പിറകിൽ എച്ച്‌ജെവിയാണെന്ന് മനുഷ്യാവകാശ സംഘടനയായ ദി പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബേർട്ടി റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു.

Radical Hindutva - Hindu Jagaran Vedike leader wants '2002 Gujarat riots' repeat in Karnataka

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News