എക്സിറ്റ് പോളിന്റെ മറവിൽ ഓഹരി വിപണിയിൽ നടന്നത് വൻ അഴിമതി: രാഹുൽ ​ഗാന്ധി

'ജൂൺ നാലിന് ഇന്ത്യയിലെ സാധാരണക്കാർക്ക് നഷ്ടമായത് 30 ലക്ഷം കോടി'

Update: 2024-06-06 13:37 GMT
Advertising

ന്യൂഡൽഹി: ഓഹരി വിപണിയിൽ വൻ അഴിമതിയെന്ന് രാഹുൽ ​ഗാന്ധി. സ്റ്റോക്ക് വാങ്ങാൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. നടന്നത് ക്രിമിനൽ കുറ്റമാണെന്നും പാർലിമെന്റ് സമിതി അന്വേഷിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നടന്നത് സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും വലിയ അഴിമതിയാണ്. നിക്ഷേപകർ വഞ്ചിക്കപ്പെട്ടു. എക്സിറ്റ് പോൾ തെറ്റാണെന്ന് നരേന്ദ്രമോദിക്ക് അറിയായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് കുതിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാർക്ക് കോടികൾ നഷ്ടമായി.- അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിർമല സീതാരാമനും അഴിമതിയിൽ പങ്കുണ്ടെന്നാണ് രാഹുലിന്റെ ആരോപണം.

സ്റ്റോക്കുകൾ വാങ്ങാൻ മെയ് 13ന് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു. ജൂൺ നാലിന് അത് കുതിച്ചുയരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 19ാം തീയതി പ്രധാനമന്ത്രിയും ഇതേ കാര്യം പറഞ്ഞു. ജൂൺ ഒന്നിന് എക്സിറ്റ് പോൾ ഫലങ്ങൾ ‍വരുന്നതോടെ സ്റ്റോക്ക് മാർ‌ക്കറ്റ് കുതിച്ചുയരുന്നു. ഫലം വന്നതിനുശേഷം സ്റ്റോക്ക് മാർക്കറ്റ് ഇടിയുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെബിയുടെ അന്വേഷണം നേരിടുന്ന അദാനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം ഒരേ ദിവസം തന്നെ പ്രധാനമന്ത്രിയുടെ രണ്ട് അഭിമുഖം പ്രസിദ്ധീകരിച്ചു. ഇത് എന്ത് അഴിമതിയുടെ ഭാ​ഗമാണെന്നും അദ്ദേഹം ചോ​ദിച്ചു. തെളിവുകൾ നിരത്തിയാണ് രാഹുലിന്റെ ആരോപണങ്ങൾ.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News