ഭാര്യക്ക് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് നല്‍കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ടെന്ന് കോടതി

ഭാര്യക്ക് ജോലിയുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്‍റെ വാദമാണ് കോടതി നിരസിച്ചത്

Update: 2024-11-01 09:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഛത്തീസ്‍ഗഡ്: ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാൻ ഭർത്താവ് ബാധ്യസ്ഥനാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഭർത്താവ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.പ്രായപൂർത്തിയാകാത്ത മകൾക്ക് 7,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഭർത്താവ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നത്.

ഭാര്യക്ക് ജോലിയുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്‍റെ വാദമാണ് കോടതി നിരസിച്ചത്. 22,000 രൂപ മാത്രമാണ് തന്‍റെ വരുമാനമെന്നും ആറ് പേർ തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഭർത്താവ് കോടതിക്ക് മുമ്പാകെ പറഞ്ഞു. അമ്മക്ക് ജോലിയുണ്ടെങ്കിലും കുട്ടിയോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും പിതാവിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് സുമിത് ഗോയല്‍ പറഞ്ഞു.

മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പിതാവിനും ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News