'കുട്ടിയുടെയല്ല, അടിച്ചത് ഒരു സമുദായത്തിന്റെ മുഖത്ത്'; തൃപ്‌ത ത്യാഗിക്ക് വൻ പിന്തുണ

#ISupportTriptaTyagi എന്ന ഹാഷ്‌ടാഗ്‌ തുടർച്ചയായ 4 മണിക്കൂറാണ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഇടംപിടിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അധ്യാപികക്ക് പിന്തുണയുമായി പിന്തുണയുമായി വലതുപക്ഷ ഹാൻഡിലുകൾ രംഗത്തെത്തിയിരിക്കുന്നത്

Update: 2023-08-27 10:38 GMT
Editor : banuisahak | By : Web Desk
Advertising

വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച യുപിയിലെ അധ്യാപിക തൃപ്ത ത്യാഗിക്ക് സമൂഹ മാധ്യമങ്ങളിൽ വൻ പിന്തുണ. #ISupportTriptaTyagi എന്ന ഹാഷ്‌ടാഗ്‌ തുടർച്ചയായ 4 മണിക്കൂറാണ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഇടംപിടിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഒരു വിഭാഗം അധ്യാപികക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിന്റെ മുഖത്തടിച്ച ടീച്ചർക്ക് അഭിവാദ്യങ്ങൾ തുടങ്ങിയ കമന്റുകളുമായും ആളുകൾ എത്തുന്നുണ്ട്. 

ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പേടിപ്പെടുത്തുന്നതാണെന്നാണ് മറ്റുചിലരുടെ പ്രതികരണം. തൃപ്ത ത്യാഗിയെ പിന്തുണച്ചുള്ള ഹാഷ്ടാഗ് വ്യാപകമായി പ്രചരിച്ചതിനെ പിന്നാലെ ത്രിപ്തയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാവുകയാണ്. #ArrestTriptaTayagi എന്ന ഹാഷ്ടാഗിലൂടെ ആളുകൾ പ്രതിഷേധം രേഖപ്പെടുത്തി. 66000ത്തിലധികം ആളുകൾ ഈ ഹാഷ്ടാഗ് ഷെയർ ചെയ്‌തുകഴിഞ്ഞു.

മുസഫര്‍ നഗര്‍ നേഹ പബ്ലിക് സ്കൂളിലെ പ്രധാനധ്യാപികയായ തൃപ്ത ത്യാഗി ക്ലാസിലെ മുസ്‌ലിം വിദ്യാർത്ഥിയെ എഴുന്നേൽപ്പിച്ചുനിർത്തിയ ശേഷം മറ്റുള്ള വിദ്യാർഥികളോട് മർദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിം വിദ്യാർഥികളെ താൻ ഇത്തരത്തിൽ കൈകാര്യം ചെയ്യാറുണ്ടെന്നും അവരെ ഇങ്ങനെയാണു ചെയ്യേണ്ടതെന്നും അധ്യാപിക വിദ്യാർത്ഥികളോട് നിർദേശിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 

എന്നാൽ, കുട്ടിയെ മർദിച്ചതിന് തനിക്ക് ലജ്ജയില്ലെന്നും ഗ്രാമത്തിലെ ജനങ്ങളെല്ലാം തന്റെയൊപ്പമുണ്ടെന്നുമാണ് അദ്ധ്യാപിക പ്രതികരിച്ചത്. കുട്ടി 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താൻ ഭിന്നശേഷിക്കാരിയായതിനാലാണ് അടി നൽകാൻ മറ്റു കുട്ടികളോട് ആവശ്യപ്പെട്ടതെന്നുമായിരുന്നു ന്യായം. പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News