കാൺപൂരിലെ പുകയില വിതരണക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തു
കാൺപൂരിലെയും ഉന്നാവോയിലെയും അഞ്ച് സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പിന്റെ അഞ്ച് പ്രത്യേക സംഘങ്ങൾ തെരച്ചിൽ നടത്തി
Update: 2022-03-08 16:14 GMT
കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുകയില വിതരണക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ആദായ നികുതി വകുപ്പ് 50 ലക്ഷം രൂപ പിടിച്ചെടുത്തു. പുകയിലയുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളുടെ നിർമ്മാതാവും വിതരണക്കാരനുമായ ഉപമന്യു ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ ഉടമ ശിശിർ അവസ്തിയുടെ പക്കൽ നിന്നുമാണ് പണം കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ കാൺപൂരിലെയും ഉന്നാവോയിലെയും അഞ്ച് സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പിന്റെ അഞ്ച് പ്രത്യേക സംഘങ്ങൾ തെരച്ചിൽ നടത്തി.
പരിശോധനയിൽ ഇതുവരെ 50 ലക്ഷം രൂപ കണ്ടെടുത്തതായി ഏജൻസികൾ അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അവർ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളിലെ രണ്ട് ലോക്കറുകളും അന്വേഷണ ഏജൻസി കണ്ടെടുത്തു.